റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ക്രൂസർ മോഡലായ സൂപ്പർ മീറ്റിയോർ 650 ക്ക് വില വർധിപ്പിച്ചു. 5,000 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തേ 3,48,900 ആയിരുന്ന വാഹനത്തിന്റെ വില 3,54,398 രൂപയായി. എല്ലാ വേരിയന്റുകളിലും വിലവർധന ബാധകമാണ്.
ആസ്റ്റർ, ഇന്റർസ്റ്റെല്ലാർ, സെലസ്ട്രിയൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 3.54 ലക്ഷം മുതൽ 3.84 വരെയാണ് വില വരുന്നത്. വലിയ വിൻഡ്‌സ്‌ക്രീൻ, വലിയ പില്യൺ പെർച്ച്, ബാക്ക്‌റെസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ടൂറർ വേരിയന്റിൽ ലഭിക്കും.
648 സിസി, എയർ ആൻഡ് ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് സൂപ്പർ മീറ്റിയോറിന് കരുത്തുപകരുന്നത്. 7,250 rpm -ൽ 47 bhp കരുത്തും 5,650 rpm -ൽ 52 Nm ടോർകും എഞ്ചിൻ പുറത്തെടുക്കും. ആറ് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് വാഹനത്തിനുള്ളത്.19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് റിയർ അലോയി വീലുകളും സിയറ്റ് സൂം ക്രൂസ് ടയറുകളും ഉപയോഗിച്ചാണ് ബൈക്ക് അസംബിൾ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.