തിരുവനന്തപുരം: ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റില്ലെങ്കിൽ എ.ഐ കാമറ വഴി പിഴ ചുമത്തുമെന്ന കാർക്കശ്യത്തിൽ ഇളവ് വരുത്തി മോട്ടോർവാഹനവകുപ്പ്. നവംബർ ഒന്ന് മുതൽ പിഴ ചുമത്തും എന്നത് ഒഴിവാക്കി പകരം മുന്നിൽ സീറ്റ് ബെൽറ്റില്ലാത്ത ഹെവി വാഹനങ്ങൾക്ക് നവംബർ ഒന്ന് മുതൽ ഫിറ്റ്നസ് ലഭിക്കില്ല എന്നാണ് ലഘൂകരിച്ചത്.
ഒരുവർഷത്തേക്കാണ് സാധാരണ ഫിറ്റ്നസ് അനുവദിക്കുന്നത്. ഫലത്തിൽ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സമ്പൂർണമായി നടപ്പാകാൻ ഇതിയും ഒരുവർഷമെടുക്കും. മാത്രമല്ല പിഴ ചുമത്തൽ എന്നു മുതൽ എന്നത് തീരുമാനിച്ചിട്ടുമില്ല. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും ഒന്ന് മുതൽ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.