ഇന്ത്യൻ മാർക്കറ്റിലെ ഏക വൈദ്യുത ബൈക്കാണ് റിവോൾട്ട് ഇ.വി. നവീനമായ നിരവധി സാേങ്കതിക വിദ്യകൾ റിവോൾട്ടിെൻറ ആർ.വി 400 ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ സ്മാർട്ട്ഫോൺ വിർച്വൽ കീ ആയി ഉപയോഗിക്കാം എന്നതാണ് റിവോൾട്ടിൽ പുതുതായി ഉൾപ്പെടുത്തിയ ഫീച്ചറുകളിൽ ഒന്ന്. സെപ്റ്റംബർ മുതൽ എല്ലാ റിവോൾട്ട് ഇലക്ട്രിക് ബൈക്ക് ഉടമകൾക്കും ഈ സവിശേഷത ലഭ്യമാകും. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ അധിഷ്ഠിതമായ സോഫ്‌റ്റ്‌വെയർ സംവിധാനങ്ങളാണ് റിവോൾട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ ഉടമകൾക്ക് സോഫ്‌റ്റ്‌വെയർ പരിഷ്കരണത്തിലൂടെ വിർച്വൽ കീ ലഭിക്കും. സ്മാർട്ട്ഫോണിലെ മൈ റിവോൾട്ട് ആപ്പ് വഴിയാണ് വാഹനം സ്വിച്ച് ഓൺ ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ കഴിയുന്നത്. ഇ-ബൈക്ക് ഓണാക്കാൻ ഉപയോക്താവ് ആപ്പ് തുറന്ന് പവർ ബട്ടൺ ഇടത്തുനിന്ന് വലത്തോട്ട് സ്ലൈഡ് ചെയ്യണമെന്ന് ഇവി നിർമ്മാതാവ് അറിയിച്ചു. ഈ സവിശേഷത ഉപയോക്താക്കളെ ഒരു താക്കോലും ഇല്ലാതെ ബൈക്ക് ഉപയോഗിക്കാനും തിരക്കേറിയ പാർക്കിങ് സ്ഥലങ്ങളിൽ അവരുടെ ബൈക്ക് വേഗത്തിൽ കണ്ടെത്താനും സഹായിക്കും. ഇത് റിവോൾട്ട് ഇലക്ട്രിക് ബൈക്കുകളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ കൂട്ടിച്ചേർക്കലുകൾ വഴി റൈഡേഴ്സിന് നവീനമായ അനുഭവം നൽകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് അഭിപ്രായപ്പെട്ട റിവോൾട്ട് മോട്ടോഴ്സിെൻറ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുൽ ശർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒാല ഇ.വിയിലും സമാനമായ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.