കോവിഡ് മഹാമാരിക്കാലത്ത് രാജ്യം അടച്ചുപൂട്ടിയപ്പോൾ സേവന പ്രവർത്തനങ്ങളുമായി ജനങ്ങളുടെ മനസുകീഴടക്കിയ നടനാണ് സോനു സൂദ്. വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം യഥാർഥ ജീവിതത്തിൽ നായകനായി മാറുന്നതിന് സാക്ഷിയാവുകയായിരുന്നു രാജ്യം. എന്നാൽ, ഇന്നലെ, ഇൻറർനെറ്റിൽ സോനു സൂദായിരുന്നു ചർച്ചാവിഷയം. മൂത്ത മകനായ ഇഷാന് താരം മൂന്ന് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര കാർ വാങ്ങിച്ചു നൽകിയെന്നാണ് നെറ്റിസൺസ് പ്രചരിപ്പിച്ചത്. ഇൗയിടെ 18 വയസായ ഇഷാന് പിതാവായ സോനു സൂദ് ഫാദേഴ്‌സ് ഡേ സമ്മാനാമായാണ് കാർ നൽകിയതെന്നും ചിലർ സമൂഹ മാധ്യമങ്ങളിലെഴുതി.
എന്നാൽ, നെറ്റിസൺസ് പ്രചരിപ്പിക്കുന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് സോനു സൂദ് തന്നെ രംഗത്തെത്തി. 'അതിൽ ഒരു സത്യവുമില്ല, എെൻറ മകന് വേണ്ടി ഞാൻ കാർ വാങ്ങിയിട്ടില്ല. ഒരു ട്രയലിന് വേണ്ടിയാണ് കാർ വീട്ടിലേക്ക് കൊണ്ടുവന്നത്. ഞങ്ങൾ അതുമായി ഒരു ടെസ്റ്റ് റണ്ണിനും പോയിരുന്നു, അത്ര മാത്രം. -സോനു സൂദ് പ്രതികരിച്ചു. സംഭവത്തിൽ ഫാദേഴ്‌സ് ഡേ എന്ന ദിവസം കടന്നുവന്നതിലും താരം അത്ഭുതം കൂറി. "പിതൃദിനത്തിൽ ഞാൻ എന്തിനാണ് എെൻറ മകന് കാർ വാങ്ങിക്കൊടുക്കുന്നത്? ആ ദിവസം അവൻ എനിക്കല്ലേ എന്തെങ്കിലും തരേണ്ടത്...? എല്ലാത്തിനുമുപരി, അത് എനിക്ക് വേണ്ടിയുള്ള ദിവസമല്ലേ...! ' - സോനു സൂദ് പറഞ്ഞു.
ഫാദേഴ്‌സ് ഡേയിൽ എെൻറ രണ്ട് ആൺമക്കൾക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സമയം എന്നോടൊപ്പം ചെലവഴിക്കുക എന്നതാണ്. അവർക്ക് വേണ്ടി ചെലവഴിക്കാൻ എനിക്ക് പൊതുവേ സമയമുണ്ടാവാറില്ല. ഇപ്പോൾ അവർ വളരുകയാണ്, അവർക്ക് അവരുടെതായ ജീവിതമുണ്ട്. അതുകൊണ്ട്, ദിവസം മുഴുവൻ ഒരുമിച്ച് ചെലവഴിക്കുന്നു എന്ന ആഡംബരമാണ് ഞാൻ എനിക്ക് വേണ്ടി സമ്പാദിച്ചത് എന്ന് കരുതുന്നു. -താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.