'വാഗൺ ആർ എക്​സ്​ട്രാ', കൊതിപ്പിക്കുന്ന ഫീച്ചറുകളുമായി സ്​പെഷൽ എഡിഷൻ പതിപ്പ്​

വാഗൺ ആറി​െൻറ പ്രത്യേക പതിപ്പുമായി മാരുതി സുസുകി. വാഗൺആർ എക്‌സ്ട്രാ എഡിഷൻ എന്നാണ്​ പുതിയ വാഹനത്തിന്​ പേരിട്ടിരിക്കുന്നത്​. വി.എക്​സ്​.​െഎ വേരിയൻറിൽ പുതിയ ആക്​സസ്സറികൾ കൂട്ടിച്ചേർത്താണ്​ വാഹനം തയ്യാറാക്കിയത്​. 5.13-6.06 ലക്ഷമാണ്​ വി.എക്​സ്​.​െഎയുടെ വില. സ്​പെഷൽ എഡിഷൻ ലഭിക്കാൻ 23,000 രൂപ കൂടുതൽ നൽകണം. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ വാഗൺ ആർ ലഭ്യമാണ്.


മുന്നിലും പിന്നിലും ബമ്പർ പ്രൊട്ടക്​ടറുകൾ, സൈഡ് സ്​കർട്ടുകൾ, വീൽ ആർച്ച് ക്ലാഡിങ്​, ബോഡി സൈഡ് മോൾഡിങുകൾ, ഫ്രണ്ട് ഗ്രിൽ, ബാക്ക് ഡോർ, നമ്പർ പ്ലേറ്റ് എന്നിവയ്ക്ക് ക്രോം ഗാർണിഷ് പോലുള്ള സൗന്ദര്യവർധക കൂട്ടിച്ചേർക്കലുകളാണ്​ സ്​പെഷൽ എഡിഷൻ വാഹനത്തി​െൻറ പുറത്തുള്ളത്​. എയർ ഇൻഫ്ലേറ്റർ, ട്രങ്ക് ഓർഗനൈസർ, കാർ ചാർജ് എക്​സ്​റ്റെൻഡർ എന്നിവ ഉൾപ്പെടുന്ന ഇൻറീരിയർ സ്റ്റൈലിങ്​ കിറ്റും എക്​സ്​ട്രായിൽ ലഭ്യമാകും. കമ്പനി ഫിറ്റിങ്ങായാണ്​ ഇവ ലഭ്യമാക്കുക. 33,000 രൂപയുടെ ആക്​സസറി പാക്കേജാണ്​ 23,000 രൂപയ്ക്ക് ലഭ്യമാക്കുന്നതെന്ന്​ മാരുതി പറയുന്നു.


മടക്കാവുന്ന പിൻ സീറ്റുകൾ, ടിൽറ്റ് ചെയ്യാവുന്ന സ്​റ്റിയറിങ്​ വീൽ, റിമോട്ട് ലോക്കിങ്​, ടു ഡിൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, പവേർഡ്​ വിങ്​ മിററുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളും വാഹനത്തിലുണ്ട്​. സുരക്ഷക്കായി എബിഎസ്, ഇബിഡി, റിയർ പാർക്കിങ്​ സെൻസറുകൾ, സ്​പീഡ് അലർട്ട് സിസ്റ്റം, സീറ്റ്ബെൽറ്റ് റിമൈൻഡർ, ഡ്രൈവർ എയർബാഗ് എന്നിവ ലഭിക്കും.

എഞ്ചിൻ-ഗിയർബോക്​സ്​

രണ്ട്​ എഞ്ചിൻ ഒാപ്​ഷനുകളാണ്​ വാഹനത്തിനുള്ളത്​. 68 എച്ച്പി, 1.0 ലിറ്റർ, 83 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളാണിത്​. രണ്ട് എഞ്ചിനുകളും അഞ്ച്​-സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച്​-സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്​സിൽ വാഹനം ലഭ്യമാകും. ഹ്യുണ്ടായ് സാൻട്രോ, ടാറ്റ തിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകളാണ്​ വാഗൺ ആറി​െൻറ എതിരാളികൾ. മാരുതി നിലവിൽ രണ്ടാം തലമുറ സെലേറിയോ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.