തുരങ്കത്തിലൂടെ വിമാനം പറത്തി; സന്തോഷംകൊണ്ട്​ പൊട്ടിക്കരഞ്ഞ്​ പൈലറ്റ്​ -വീഡിയോ

വിമാനം പറത്തുക കുട്ടിക്കളിയല്ലെന്ന്​ നമ്മുക്ക്​ എല്ലാവർക്കും അറിയാം. എന്നാലതൊരു തുരങ്കത്തിലൂടെ പറത്തുക എന്നത്​ അതീവ അപകടകരമായ കാര്യമാണ്​. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വിമാനം പറത്തൽ വൈറലായി. ഒന്നല്ല ഇരട്ട തുരങ്കത്തിലൂടെ സാഹസികമായി വിമാനം പറത്തുന്നതി​െൻറ ദൃശ്യങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തുർക്കിയിലെ ഇസ്താംബുളിലാണ് സാഹസിക പ്രകടം നടന്നത്​.


റെഡ് ബുള്ളി​െൻറ സ്റ്റണ്ട് പൈലറ്റായ ഡാരിയോ കോസ്റ്റയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിർന്നത്​. ഇതോടെ ഇരട്ട തുരങ്കത്തിലൂടെ ഏറ്റവും കൂടുതല്‍ ദൂരം വിമാനം പറത്തിയതിനുള്ള ഗിന്നസ് റെക്കോർഡും കോസ്റ്റയുടെ പേരിലായി.ഓസ്ട്രിയന്‍ കമ്പനിയായ റെഡ്ബുള്‍ ട്വിറ്ററില്‍ വീഡിയൊ പങ്കുവെച്ചു. ശരാശരി 245.07 കിലോമീറ്റർ വേഗത്തിലാണ് ഡാരിയോ ചെറു വിമാനം തുരങ്കത്തിലൂടെ പറത്തിയത്.


'രണ്ട് തുരങ്കങ്ങളിലൂടെ വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ഡാരിയോ കോസ്റ്റ മാറി' എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ റെഡ്ബുള്‍ പറഞ്ഞത്. ഒരു തുരങ്കത്തിലൂടെ വിമാനം കടന്നുപോകുന്നതും പിന്നീട് മറ്റൊരു തുരങ്കത്തില്‍ പ്രവേശിച്ച് അതിലൂടെ പുറത്തുകടക്കുന്നതുമാണ് വീഡിയോയിലുള്ളത്​.

44 സെക്കൻറ്​ ദൈര്‍ഘ്യത്തിലുള്ള വീഡിയോ ലക്ഷക്കണക്കിന്​ പേരാണ് ഇതിനകം കണ്ടത്. 40 അംഗ സംഘം ത​െൻറ ഈ സാഹസിക പ്രകടനത്തി​െൻറ പിന്നിലുണ്ടെന്ന് കോസ്റ്റ് പറയുന്നു. 360 മീറ്റര്‍ തുരങ്കത്തിലൂടെ കോസ്റ്റ ആദ്യം പറത്തിയതിന് ശേഷം 1,160 മീറ്റര്‍ നീളമുള്ള തുരങ്കവും പിന്നിടുകയായിരുന്നു. പ്രകടനശേഷം പൈലറ്റ്​ പൊട്ടികരഞ്ഞുകൊണ്ടാണ്​ സന്തോഷം പ്രകടിപ്പിച്ചത്​.  


Full View


Tags:    
News Summary - Stunt Pilot Sets Guinness World Record For Longest Flight Through A Tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.