കൊച്ചി: സണ്‍ കണ്ട്രോള് ഫിലിം കാറുകളിൽ ഉപയോഗിക്കാൻ അനുമതിയായതായി കാർ അക്സസറീസ് ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമം 2020ലെ ഏഴാം ഭേദഗതിയോടെയാണ് അനുമതിയായത്.
വാഹന ഉടമകള്‍ക്കും ജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും ഗതാഗത കമീഷണർക്കും നിവേദനം നല്കി. വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും ദൃശ്യപരതയാണ് അനുവദനീയമായിട്ടുള്ളത്. ഒരു വർഷം മുമ്പ് നിയമം നിലവിൽ വന്നിട്ടും പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥർ വാഹന ഉടമകളിൽ നിന്ന് പിഴയീടാക്കിയിരുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.