സ്റ്റിയറിങ്ങിൽ മുത്തമിട്ട് ബസിനെ കെട്ടിപ്പിടിച്ച് നിറഞ്ഞ കണ്ണുകളോടെ ഒരു ഡ്രൈവറുടെ പടിയിറക്കം. വളയം പിടിച്ച കൈകളാൽ ബസിനെ ചേർത്തു പിടിക്കുമ്പോൾ ആ മുഖം അത്രമാത്രം വേദനിക്കുന്നുണ്ടായിരുന്നു. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷനിലെ ഡ്രൈവർ മുത്തുപാണ്ടി 30 വർഷത്തെ സർവീസിന് ശേഷം തന്റെ പ്രിയ ബസിനോട് വിടപറയുന്ന രംഗമാണിത്.
ഇതേ ബസിന്റെ കണ്ടക്ടറാണ് ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഒരു ഡ്രൈവർക്ക് തന്‍റെ വാഹനത്തോടുള്ള ആഴത്തിലുള്ള ബന്ധവും സ്നേഹവും എത്രത്തോളമാണെന്ന് തെളിയിക്കുന്ന വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് വിഡിയോക്ക് താഴെ കമന്‍റുകളുമായി വന്നത്.
'നിങ്ങളെപ്പോലെ അവനവന്‍റെ ജോലിയെ ആത്മാർഥമായി സ്നേഹിക്കുന്ന ചിലരുണ്ട്', നിങ്ങളെ ഡ്രൈവറായി കിട്ടിയതിൽ ആ ബസ് അനുഗ്രഹിക്കപ്പെട്ടിരുക്കുന്നു, വിശ്രമ ജീവിതം സുഖകരമാവട്ടെ... എന്നിങ്ങനെ നീളുന്നു ചിലരുടെ വാക്കുകൾ. സർവീസിലിരിക്കെ കൂടുതൽ കാലവും ഈ ബസിന്‍റെ വളയമാണ് മുത്തുപാണ്ടി പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.