കുതിച്ചുകയറുന്ന ഇന്ധനവിലയിൽ നട്ടംതിരിഞ്ഞ ഇന്ത്യക്കാർക്കായി സി.എൻ.ജി മോഡലുമായി ടാറ്റ. ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിനുകളുള്ള ആൾട്രോസിന്റെ സി.എൻ.ജി വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്കിന്റെ സി.എൻ.ജി പതിപ്പിന് 7.55 ലക്ഷം രൂപയാണ് പ്രാരംഭ വില. ടോപ്പ് എൻഡിന് 10.55 ലക്ഷം വരെ മുടക്കേണ്ടി വരും.
ടിയാഗോ, ടിഗോർ മോഡലുകളുടെ സി.എൻ.ജി പതിപ്പുകൾക്ക് ശേഷം ടാറ്റ അവതരിപ്പിക്കുന്ന മോഡലാണ് ആൾട്രോസ് ഐ-സി.എൻ.ജി. വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സി.എൻ.ജി ആൾട്രോസ് വരുന്നത്. കൂടാതെ സി.എൻ.ജി ടാങ്കുകൾക്കായി ടാറ്റയുടെ പുതിയ ഡ്യുവൽ സിലിണ്ടർ സജ്ജീകരണവും നൽകിയിട്ടുണ്ട്.
എക്സ്.ഇ, എക്സ്.എം പ്ലസ്, എക്സ്.എം പ്ലസ്(എസ്), എക്സ്.ഇസഡ്, എക്സ്.ഇസഡ്പ്ലസ്(എസ്), എക്സ്.ഇസഡ്പ്ലസ് ഒ (എസ്) എന്നീ ആറ് വേരിയന്റുകളിലുടനീളംസ്‍സി.എൻ.ജി മോഡൽ ലഭിക്കും. ഓപ്പറ ബ്ലൂ, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ആൾട്രോസി സി.എൻ.ജി മോഡൽ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കി.മീ. സ്റ്റാൻഡേർഡ് വാറന്റിയും വാഹനത്തിലുണ്ട്.
കാഴ്ച്ചയിൽ പെട്രോൾ-പവർ ആൾട്രോസിന് സമാനമാണ് സി.എൻ.ജി വേരിയന്റ്. ടെയിൽഗേറ്റിൽ 'iCNG' ബാഡ്ജ് നൽകിയിരിക്കുന്നത് മാത്രമാണ് മാറ്റം. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, R16 ഡയമണ്ട് കട്ട് അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഹർമന്റെ എട്ട് സ്പീക്കർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് സി.എൻ.ജി ഹാച്ച്ബാക്കിൽ ലഭ്യമായ ഫീച്ചറുകൾ. പ്രീമിയം ലെതറെറ്റ് സീറ്റുകൾ, ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും നൽകിയിട്ടുണ്ട്.
ആൾട്രോസ് ഐ-സിഎൻജി 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് 6000 rpm-ൽ 73.5 bhp പവറും 3500 rpm-ൽ 103 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന വാഹനത്തിന്റെ മൈലേജ് 27 കിലോമീറ്റർ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.