വാഹനങ്ങളുടെ വാറൻറിയും സൗജന്യ സർവീസ് കാലയളവും നീട്ടി ടാറ്റ മോേട്ടാഴ്സ്. ജൂൺ 30 വരെയാണ് രണ്ടും നീട്ടിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ലോക്ഡൗൺ കാരണം നിരവധിപേർക്ക് വാഹനത്തിെൻറ ഷെഡ്യൂൾഡ് അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതാണ് പുതിയ തീരുമാനത്തിന് കാരണം. ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ വാറണ്ടിയും സൗജന്യ സർവ്വീസ് കാലാവധിയും (കിലോമീറ്ററല്ല) അവസാനിക്കുന്ന ഉപഭോക്താക്കൾക്കാണ് പുതിയ തീരുമാനത്തിെൻറ ഫലം ലഭിക്കുക.
'കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വാഹനം ഷോറൂമിൽ കൊണ്ടുവരാൻ കഴിയില്ല. ഷെഡ്യൂൾ ചെയ്‌ത അറ്റകുറ്റപ്പണികൾ ഇങ്ങിനെ മുടങ്ങിയിട്ടുണ്ട്. അതിനാൽ, വാറൻറിയും സൗജന്യ സർവീസ് പീരീഡും ലോക്ഡൗൺ സമയത്ത് കാലഹരണപ്പെടുന്നത് വെല്ലുവിളിയാണ്. അതാണ് പുതിയ തീരുമാനത്തിന് കാരണം'-ടാറ്റ മോട്ടോഴ്‌സ് കസ്റ്റമർ കെയർ മേധാവി ഡിംപിൾ മേത്ത പറഞ്ഞു.ടാറ്റ മോട്ടോഴ്‌സിന് പുറമെ, മാരുതി സുസുകി, ടൊയോട്ട എന്നിവയും വാറൻറി, സൗജന്യ സർവീസ് കാലയളവ് എന്നിവ നീട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റയുടെ ഭാവി പദ്ധതികൾ
2021 ൽ എച്ച്ബിഎക്സ് മൈക്രോ എസ്‌യുവി കമ്പനി അവതരിപ്പിക്കും. ഇത് എഎംടി ഗിയർബോക്സിലും ഉണ്ടാകും. ടിയാഗോയ്ക്കും ആൾട്രോസിനും ഇടയിലായിരിക്കും എച്ച്ബിഎക്സ് സ്ഥാനം പിടിക്കുക. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര കെയുവി 100, വരാനിരിക്കുന്ന ഹ്യുണ്ടായ് എഎക്സ് മൈക്രോ എസ്‌യുവി എന്നിവരായിരിക്കും പ്രധാന എതിരാളികൾ. 4.5മുതൽ-7.5 ലക്ഷംവരെയായിരിക്കും വില പ്രതീക്ഷിക്കുന്നത്. ടാറ്റാ നിലവിൽ ടിയാഗോ, ആൾട്രോസ് ഹാച്ച്ബാക്കുകൾ, തിഗോർ സെഡാൻ, നെക്‌സൺ, ഹാരിയർ, സഫാരി എസ്‌യുവികൾ എന്നിവ രാജ്യത്ത് വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.