ഉത്സവ കാലത്ത് എസ്‌യുവി വാങ്ങുന്നവരെ ആകർഷിക്കുന്നതിന് ഹാരിയറിെൻറ പ്രത്യേക പതിപ്പുമായി ടാറ്റ. വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ടെങ്കിലും കാമോ ഗ്രീൻ ബോഡി കളറാണ് ഏറ്റവും ആകർഷകം. R17 ബ്ലാക്ക്സ്റ്റോൺ അലോയ്കളും കാമോ ബാഡ്ജും വാഹനത്തിെൻറ ഭംഗി കൂട്ടുന്നുണ്ട്. ഉള്ളിൽ ബ്ലാക്ക്സ്റ്റോൺ മാട്രിക്സ് ഡാഷ്‌ബോർഡ്, പ്രീമിയം ബെനെക്- കാലിക്കോ ബ്ലാക്ക്സ്റ്റോൺ ലെതർ സീറ്റുകൾ കോൺട്രാസ്റ്റ് കാമോ ഗ്രീൻ സ്റ്റിച്ച്, ഗൺമെറ്റൽ ഗ്രേയിലെ ഇൻറീരിയറുകൾ എന്നിവ ലഭിക്കും.
പുതുതായി അവതരിപ്പിച്ച നിരവധി ആക്‌സസറികളും വാഹനത്തിൽ നൽകിയിട്ടുണ്ട്. പ്രത്യേക കാമോ ഗ്രാഫിക്സ്, ബോണറ്റിലെ ഹാരിയർ മാസ്കറ്റ്, റൂഫ് റെയിലുകൾ, വശങ്ങളിൽ സ്റ്റെപ്പുകൾ, മുന്നിൽ പാർക്കിങ് സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്യാബിന് ബാക്ക് സീറ്റ് ഓർഗനൈസർ, സൺഷെയ്ഡുകൾ, ത്രീ ഡി മാറ്റുകളും ത്രീ ഡി ട്രങ്ക് മാറ്റുകളും, ആൻറി-സ്കിഡ് ഡാഷ് മാറ്റുകളും ലഭിക്കും. ഈ ആക്‌സസറികൾ കാമോ സ്റ്റെൽത്ത്, കാമോ സ്റ്റെൽത്ത് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ ലഭിക്കണമെങ്കിൽ 26,999 രൂപ അധികം മുടക്കണം.
ഹാരിയറിലെ എക്സ് ടി വേരിയൻറിൽ നിന്നുള്ള മാനുവൽ ട്രാൻസ്മിഷനിലും എക്സ്ഇസഡ് വേരിയൻറിൽ നിന്നുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും കാമോ പതിപ്പ് ലഭ്യമാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഉത്സവ സീസണിൽ കാമോ പതിപ്പ് കുടുതൽ വിൽക്കുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടൽ.16.50 ലക്ഷമാണ് മാനുവൽ ട്രാൻസ്മിഷെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.