പുത്തൻ സബ് കോമ്പാക്ട് എസ്.യു.വി, പഞ്ചിന് വില പ്രഖ്യാപിച്ച് ടാറ്റ മോേട്ടാഴ്സ്. ഏറെ ആക്രമണാത്മകമായ വില പ്രഖ്യാപനമാണ് പഞ്ചിനായി ടാറ്റ നടത്തിയിരിക്കുന്നത്. അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ് പഞ്ചിെൻറ വിവിധ വേരിയൻറുകളുടെ വില വരിക (വിശദ വില വിവരം പട്ടികയിൽ).
നിലവിലെ വില 2021 ഡിസംബർവരെമാത്രമായിരിക്കും ബാധകമായിരിക്കുക. അതുകഴിഞ്ഞാൽ ചിലപ്പോൾ വില ഉയരാനുള്ള സാധ്യതയുണ്ട്. 5.49 ലക്ഷത്തിലാണ് ഏറ്റവും കുറഞ്ഞ വകഭേദത്തിന് വിലവരിക. ഏറ്റവും ഉയർന്ന ഒാേട്ടാമാറ്റിക് വേരിയൻറിന് 9.39 ലക്ഷം വില നൽകണം. പെട്രോൾ എഞ്ചിൻ മാത്രമേ പഞ്ചിൽ നൽകുന്നുള്ളൂ. 86 എച്ച്പി കരുത്തുള്ള, 1.2 ലിറ്റർ പെട്രോൾ എൻജിനാണ് പഞ്ചിൽ വരുന്നത്. പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെയാണ് ട്രിമ്മുകൾ അറിയപ്പെടുക.
നാല് ട്രിമ്മുകളിൽ എട്ട് വേരിയൻറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വഞ്ചർ ട്രിം മുതൽ എ.എം.ടി ഒാേട്ടാമാറ്റിക് വേരിയൻറും ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ഒാേട്ടാമാറ്റികിെൻറ വില 6.99 ലക്ഷമാണ്. പഞ്ചിെൻറ ബുക്കിങുകൾ ടാറ്റ ആരംഭിച്ചിട്ടുണ്ട്. 21000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. മാരുതി ഇഗ്നിസ്, മഹീന്ദ്ര ഴക.യു്വി 100, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
ഫൈവ് സ്റ്റാർ സുരക്ഷ
പഞ്ചിന് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാറുകൾ ലഭിച്ചിരുന്നു. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 16.453 പോയിൻറുമായി മുതിർന്നവരുടെ സുരക്ഷയിലാണ് പഞ്ച് അഞ്ച് സ്റ്റാർ നേട്ടം കൊയ്തത്. 40.891 പോയിെൻറുമായി കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറുകളാണ് ലഭിച്ചത്. 2020 ജനുവരിയിൽ ആൾട്രോസും 2018 ഡിസംബറിൽ നെക്‌സോണും ടാറ്റക്കായി ഫൈവ് സ്റ്റാർ നേട്ടത്തിലെത്തിയിരുന്നു.
ആൾട്രോസിൽ അരങ്ങേറ്റം കുറിച്ച ആൽഫ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് നിർമിച്ചിരിക്കുന്നത്. പഞ്ച് എസ്‌യുവി ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ഒരുകൂട്ടം സുരക്ഷാ സവിശേഷതകൾ ടാറ്റ നൽകുന്നുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ആന്റി-സ്റ്റാൾ സവിശേഷത, കൊളാപ്സബിൾ സ്റ്റിയറിങ് കോളം എന്നിവ പഞ്ചിെൻറ പ്രത്യേകതയാണ്.
മികവുകൾ
1.ഫീച്ചർ പാക്ഡ് കാർ
പഞ്ച് ഒരു ഫീച്ചർ പാക്ഡ് കാർ ആണ്. പ്രത്യേകിച്ചും ഫുൾ ഒാപ്ഷൻ വാഹനം. എവിടെ തൊട്ടുനോക്കിയാലും അവിടൊരു ഫീച്ചർ കിട്ടും എന്ന് പഞ്ചിനെപറ്റി അതിശയോക്തി കലർത്തി പറയാം. ഒാേട്ടാ ഫോൾഡിങ് വിങ് മിററുകൾ മുതൽ ഹാർമൻ മ്യൂസിക് സിസ്റ്റവും റെയിൻ സെൻസിങ് വൈപ്പറും ടാറ്റ കണക്ട് ടെകും സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററുമെല്ലാം പഞ്ചിെൻറ പ്രത്യേകതകളാണ്. ഗ്ലൗ ബോക്സ് രണ്ട് കമ്പാർട്ടുമെൻറുകളായി തിരിച്ചുള്ള പരീക്ഷണം പുതുമയുള്ളതും ഉപകാരപ്രദവുമാണ്. ഗ്ലൗബോക്സ് കൂൾഡ് ആണെന്നത് എടുത്തുപറയണം. ഫുൾ സൈസ് സ്പെയർ വീലിനൊപ്പം പഞ്ചർ കിറ്റുകൂടി നൽകാനുള്ള ഒൗദാര്യവും ടാറ്റ കാണിച്ചിട്ടുണ്ട്.
2. മികച്ച ഒാഫ്റോഡർ
മികവുള്ളൊരു ഒാഫ്റോഡറാണ് ടാറ്റ പഞ്ച്. മോശം റോഡുകളിലും ഭയരഹിതമായി നിങ്ങൾക്ക് പഞ്ച് ഒാടിച്ചുപോകാമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഫുൾസൈസ് എസ്.യു.വികളിൽ മാത്രം കാണുന്ന ട്രാക്ഷൻ പ്രോ മോഡ് പോലും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 190 എം.എം എന്ന ഗ്രൗണ്ട് ക്ലിയറൻസ് പഞ്ചിെൻറ ഒാഫ്റോഡിങ് കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സഹായിക്കും. 370 എം.എം വരെയുള്ള വെള്ളക്കെട്ടിലൂടെ പഞ്ച് അനായാസം കടന്നുപോകും. ഒാേട്ടാമാറ്റിക് വാഹനത്തിലാണ് ഒാഫ്റോഡിങ് മികവുകൾ പൂർണത പ്രാപിക്കുന്നത്.
3.ഫുൾ ഫ്ലാറ്റ് ഇൻസൈഡ്
പഞ്ചിെൻറ ഉൾവശം സമ്പൂർണമായും പരന്നിട്ടാണ്. ഇത് ദീർഘ യാത്രകൾ സുഖകരമാക്കാൻ സഹായിക്കും. മാരുതി സ്വിഫ്റ്റിെൻറ അത്രയും നീളമുള്ള വാഹനമാണിത്. പിന്നിൽ രണ്ടുപോർക്ക് സുഖമായും മൂന്നുപേർക്ക് അൽപ്പം ഞെരുങ്ങിയും ഇരിക്കാം. ഫ്ലാറ്റ് ഫ്ലോർ പിന്നിൽ നടുക്ക് ഇരിക്കുന്ന ആൾക്കായിരിക്കും കൂടുതൽ ഉപകാരപ്പെടുക. പിന്നിൽ ആം റെസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
4. ഡ്രൈവ് മോഡ്സ്
പഞ്ചിൽ രണ്ട് എഞ്ചിൻ ഡ്രൈവ് മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി, ഇക്കോ എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. വിലകൂടിയ വാഹനങ്ങൾപോലെ മോഡുകൾ മാറുേമ്പാൾ അത്രവലിയ വിപ്ലവമൊന്നും പഞ്ചിൽ സംഭവിക്കില്ല. എങ്കിലും അത്യാവശ്യം ഇന്ധനക്ഷമത ഇക്കോ മോഡിൽ കൂടുതൽ പ്രതീക്ഷിക്കാം.
5, മികച്ച ഒാേട്ടാമാറ്റിക് കാർ
മികച്ച ഒാേട്ടാമാറ്റിക് കാറാണ് പഞ്ച്. തീർച്ചയായും എ.എം.ടിയുടെ ചില പരാധീനതകളും ഗിയർഷിഫ്റ്റ് ലാഗും പഞ്ചിലുണ്ട്. എഞ്ചിലും ഒാടിച്ചുശീലിച്ചാൽ പഞ്ചിനെ നമ്മുക്ക് വേഗത്തിൽ വരുതിയിലാക്കാനാകും.
പോരായ്മകൾ
1, പ്ലാസ്റ്റിക് ക്ലാഡിങ്സ്
പുറമേനിന്ന് നോക്കുേമ്പാൾ പഞ്ചിന് അഭംഗിയുണ്ടാക്കുന്ന ഒരു കാര്യമായി ചിലർക്കെങിലും തോന്നാവുന്നത് അതിെൻറ ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിങ്ങിെൻറ ആധിക്യമാണ്. ഒാഫ്റോഡർ എന്ന നിലക്ക് ക്ലാഡിങ് ന്യായീകരിക്കാവുന്നതാണെങ്കിലും വശങ്ങളിലൊക്കെ ഇത്രയും കൂടുതൽ വലുപ്പത്തിൽ അത് നൽകേണ്ടിയിരുന്നില്ല. ചിലയിടത്തെങ്കിലും ക്ലാഡിങ് അമർത്തി നോക്കിയാൽ വളഞ്ഞുപോകുന്ന അവസ്ഥയിലാണ്.
2, മുന്നിൽ ആം റെസ്റ്റ് ഇല്ല
പഞ്ചിെൻറ ഉയർന്ന വകഭേദങ്ങളിൽപോലും മുന്നിൽ സെൻറർ ആം റെസ്റ്റ് നൽകിയിട്ടില്ല. കുറഞ്ഞ വേരിയൻറുകളിൽ ആളുകൾ ആംറെസ്റ്റ് പ്രതീക്ഷിക്കില്ലെങ്കിലും 10 ലക്ഷത്തിനടുത്ത് മുടക്കുേമ്പാൾ അതില്ലാതിരിക്കുന്നത് അഭംഗിയാണ്.
3, വിലകുറക്കാനുള്ള തന്ത്രങ്ങൾ
ടാറ്റ, പഞ്ചിനെ വിളിക്കുന്നത് സബ് കോമ്പാക്ട് പ്രീമിയം എസ്.യു.വി എന്നാണ്. എന്നാൽ വാഹനത്തിെൻറ പ്രീമിയം സ്വഭാവത്തിനുചേരാത്ത നിരവധി പോരായ്മകൾ പഞ്ചിനുണ്ട്. ബോണറ്റ് തുറന്നുനോക്കിയാൽ ധാരാളം സ്ഥലങ്ങളിൽ ഇരുമ്പ് മാത്രം കാണാനാകും. എഞ്ചിൻ സ്പ്ലാസ് ഷീൽഡി ക്ലാഡിങിേൻറതുൾപ്പടെ പ്ലാസ്റ്റിക് ക്വാളിറ്റി മികച്ചതല്ല. ഗ്ലൗബോക്സിനുള്ളിലെ ബ്ലോവർ സ്വിച്ച് തുടക്കത്തിൽതന്നെ തകർന്ന മട്ടാണ്. റൂഫിലെ റീഡിങ് ലൈറ്റിെൻറ സ്വിച്ചും ഏറെ ദുർബലമാണ്.
4, എഞ്ചിൻ പ്രൊെട്ടക്ഷൻ കുറച്ചുകൂടി ആകാം
ഒാഫ് റോഡർ എന്നാണ് പഞ്ചിനെ ടാറ്റ വിശേഷിപ്പിക്കുന്നത്. ഒരു ഒാഫ് റോഡറിന് അത്യാവശ്യം വേണ്ടതാണ് എഞ്ചിെൻറ അടിയിൽ നിന്നുള്ള സുരക്ഷ. ഇതിനായി നൽകുന്നതാണ് എഞ്ചിൻ സ്പ്ലാഷ് ഷീൽഡ്. ചളി, പൊടി, വെള്ളം എന്നിവയിൽ നിന്നൊക്കെ എഞ്ചിനെ ഇവ സംരക്ഷിക്കും. എന്നാൽ പഞ്ചിൽ സ്പ്ലാഷ് ഷീൽഡിെൻറ സാന്നിധ്യം കുറവാണ്.
5, ബമ്പറിലെ ആ ഹോളുകൾ എന്താണ്?
ടാറ്റ പഞ്ചിെൻറ മുന്നിലെ ബമ്പറിൽ മൂന്ന് ഹോളുകൾ കാണാം. ട്രൈ ആരോ ആകൃതിയിലുള്ളതാണ് ഇവ. ഹോളുകളിലൂടെ നോക്കിയാൽ ഉള്ളിൽ ഹോൺ പിടിപ്പിച്ചതും കാണാനാകും. എന്തിനാണിത് എന്ന് ചോദിക്കുേമ്പാൾ ടാറ്റ പറയുന്നത് പ്രത്യേകിച്ച് ഒരു കാരണവുമില്ല എന്നാണ്. ആളുകൾ അതേപറ്റി സംസാരിക്കാനാണത്രെ ഇത്. ഹോളിനുള്ളിൽ ഹോണിനുപകരം മറ്റെന്തെങ്കിലും നൽകിയിരുന്നെങ്കിൽ കുറേക്കൂടി ആകർഷകമാകുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.