മുംബൈ : രാജ്യത്തെ യാത്രാവാഹന വില്‍പ്പനയില്‍ മികച്ച മുന്നേറ്റവുമായി ടാറ്റാ മോേട്ടാർസ്. 2020 ആഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോൾ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെക്കാള്‍ 4,900 യൂണിറ്റുകള്‍ വിറ്റാണ് ടാറ്റ നേട്ടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ടാറ്റ മഹീന്ദ്രയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളുന്നത്.
ടാറ്റാ മോട്ടോഴ്സിെൻറ ആഗസ്റ്റിലെ റീട്ടെയിൽ വില്‍പ്പന 14,136 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് അത് 10,887 എണ്ണം മാത്രമായിരുന്നു. ജൂലൈയില്‍ 12,753 വാഹനങ്ങള്‍ നിരത്തിലിറക്കാനും കമ്പനിക്കു കഴിഞ്ഞു. പുതിയ അൾട്രോസ്, നെക്‌സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ലഭിച്ച വൻ ജനപ്രീതിയാണ് മൂന്നാം സ്ഥാനമെന്ന നേട്ടത്തിലേക്ക് എത്തിച്ചതെന്നും ഇതുവഴി നടപ്പുസാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 9.5 ശതമാനം വിപണിവിഹിതം സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും കമ്പനി അവകാശപ്പെടുന്നു.
എന്നാൽ നിലവിലെ മാര്‍ക്കറ്റ് ഷെയര്‍ നഷ്ടം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് മഹീന്ദ്രയുടെ പ്രതികരണം. കോവിഡ് മഹാമാരി കമ്പനിയുടെ വിതരണ ശൃംഖലയെയും പുതിയ ഉല്‍പ്പന്ന അവതരണത്തെയും കാര്യമായി ബാധിച്ചെന്നും ശക്തമായ സാന്നിധ്യവുമായി എത്രയും പെട്ടന്ന് തിരിച്ചുവരുമെന്നും മഹീന്ദ്ര അറിയിച്ചു. അതേസമയം, ടാറ്റയുടെ ഞെട്ടിക്കുന്ന വളർച്ച മാരുതിക്ക് സമീപ ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.