ഏറ്റെടുക്കൽ പൂർത്തിയായി; ഫോർഡിന്‍റെ പ്ലാന്‍റിൽ ഇനി ടാറ്റ പിറക്കും

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (എഫ്‌.ഐ‌പി.‌എൽ) ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കൽ പൂർത്തിയാക്കി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (ടി.പി.ഇ.എം.എൽ). മൊത്തം 725.70 കോടി (നികുതി തുക ഒഴികെ) രൂപക്കാണ് പ്ലാന്‍റ് ടാറ്റ സ്വന്തമാക്കിയത്.

സാനന്ദിലെ മുഴുവൻ സ്ഥലവും കെട്ടിടങ്ങളും യന്ത്രങ്ങളും ഉൾപ്പെടെയുള്ള വാഹന നിർമ്മാണ പ്ലാന്റാണ് ടാറ്റ ഏറ്റെടുത്തത്. കൂടാതെ, സാനന്ദിൽ വാഹന നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എല്ലാ ജീവനക്കാർക്കും ജോലിയും ടാറ്റ വാഗ്ദാനം ചെയ്തിരുന്നു.

തൊഴിൽ വാഗ്‌ദാനം സ്വീകരിച്ചവർ ജനുവരി 10ന് ടി.പി.ഇ.എം.എല്ലിലെ ജീവനക്കാരായി മാറി. സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ ടാറ്റ മോട്ടോഴ്‌സിന്റെ വാർഷിക ഉൽപ്പാദന ശേഷിയിൽ 300000 യൂനിറ്റിന്‍റെ വർധനവ് ഉണ്ടാവുമെന്നാണ് കരുതുന്നത്.

ഇതിലൂടെ പ്രതിവർഷം 420000 യൂനിറ്റെന്ന ലക്ഷ്യത്തിലേക്കെത്താം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടിയോഗോ,അൽട്രോസ്, പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി തുടങ്ങിയ കാറുക‍ൾക്കും നെക്‌സോൺ, ടിഗോർ ഉൾപ്പെടെ ഇ.വികൾക്കുമുള്ള ജനപ്രീതി വലിയ പ്രതിഫലമാണ് ഇന്ത്യൻ വാഹന വിപണിയിൽ ഉണ്ടാക്കുന്നത്.

Tags:    
News Summary - Tata Motors completes acquisition of Ford's Sanand plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.