വാഹന വിൽപനയിൽ ഹ്യുണ്ടായിയെ പിന്നിലാക്കി ടാറ്റ രണ്ടാമത്

വിൽപനയിൽ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ പിന്നിലാക്കി ടാറ്റ മോട്ടേഴ്സ് രണ്ടാമതെത്തി. 43341 യൂനിറ്റുകളുടെ വിൽപനയാണ് മെയ് മാസത്തിൽ ടാറ്റ മോട്ടേഴ്സ് നേടിയത്. കഴിഞ്ഞ വർഷം മെയിൽ 15181 യൂനിറ്റാണ് ടാറ്റ വിറ്റത്. വിൽപനയിൽ 185 ശതമാനം വളർച്ച നേടിയാണ് ഇപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.




 


ആറ് മാസത്തിനിടെ രണ്ടാം തവണയാണ് ഹ്യുണ്ടായിയെ പിന്നിലാക്കി ടാറ്റ രണ്ടാമതെത്തുന്നത്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടായി 42293 യൂനിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം മേയിൽ ഹ്യുണ്ടായിയുടെ വിൽപന 25001 യുനിറ്റുകൾ ആയിരുന്നു. 69.2 ശതമാനം വർധനവാണ് ഹ്യുണ്ടായിക്ക് ഇപ്പോൾ ഉണ്ടായത്.




 


മിക്ക വാഹന കമ്പനികളും നേരിടുന്ന ചിപ്പ് ക്ഷാമം ഹ്യുണ്ടായിയെയും ബാധിച്ചുവെന്നും ഇത് വിൽപന കുറയാൻ കാരണമായെന്നുമാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന വിവരം. 124474 യൂനിറ്റ് വിൽപനയിലൂടെ എന്നത്തേയും പോലെ മാരുതി സുസുക്കി ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്.




 


Tags:    
News Summary - Tata Motors is second only to Hyundai in vehicle sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.