പുറത്തിറക്കി ആറ് മാസംകൊണ്ട് 1000 വൈദ്യുത നെക്സോണുകൾ പുറത്തിറക്കി ടാറ്റ. ഇതോടെ ഇ.വി വിഭാഗത്തിൽ 62 ശതമാനം വിപണി വിഹിതവുമായി വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് കമ്പനി. ടാറ്റയുടെ പുനെ പ്ലാൻറിലാണ് നെക്‌സൺ ഇലക്ട്രിക് എസ്.യു.വി നിർമിക്കുന്നത്.
ഇന്ത്യൻ ഇ.വി വിഭാഗം ഇപ്പോഴും ഉൽപാദനത്തിെൻറ തുടക്കഘട്ടത്തിലാണ്. മുൻനിര നിർമാതാക്കളാരും നിലവിൽ വിപണിയിൽ മത്സരത്തിനില്ല. ടാറ്റ, ഹ്യൂണ്ടായ്, എം.ജി, മഹീന്ദ്ര തുടങ്ങിയവരാണ് നിലവിൽ ഇ.വികൾ പുറത്തിറക്കുന്നത്. ഇതുതന്നെ പല വിഭാഗങ്ങളിലായാണ്. താങ്ങാവുന്ന വിലയും 312 കിലോമീറ്ററെന്ന മികച്ച മൈലേജുമാണ് നെക്സോണിനെ ഉപഭോക്താക്കളുടെ പ്രിയ താരമാക്കുന്നത്.
നെക്സോണിനൊപ്പം തിഗോർ സെഡാനും വൈദ്യുത വിഭാഗത്തിൽ ടാറ്റ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇവക്ക് അത്ര മികച്ച പരിഗണന വിപണിയിൽ ലഭിച്ചിട്ടില്ല. 140, 213 കിലോമീറ്റർ എന്നിങ്ങനെ രണ്ടുതരം റേഞ്ചുള്ള തിഗോറുകളുണ്ട്. 'കോവിഡ് 19 െൻറ വെല്ലുവിളികൾക്കിടയിലും ഇ.വിയിൽ ഉപഭോക്താക്കളുടെ താൽപര്യം വർദ്ധിക്കുകയാണ്. 1000-ാമത്തെ നെക്സൺ ഇ.വി ചുരുങ്ങിയ സമയത്തിനുള്ളിൽ പുറത്തിറക്കാനായത് ഇതിെൻറ സൂചനയാണ്. ഇവികളാണ് ഭാവി. ആഗോള നിലവാരം പുലർത്തുന്ന സമഗ്ര സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ വികസിപ്പിക്കുന്നത് ടാറ്റ തുടരും'-ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡൻറ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.