കൊച്ചി: വിവിധ വിഭാഗങ്ങളിലായി 21 പുതിയ വാണിജ്യ വാഹന വകഭേദങ്ങളവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ചരക്കുകളുടെയും ജനകീയ ഗതാഗതത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ വാഹനങ്ങൾ അവതരിപ്പിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് വാഹനങ്ങൾ അനാച്ഛാദനം ചെയ്തു. ഫീച്ചർ സമ്പന്നമായ പുതിയ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യകത നിറവേറ്റുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റ മോട്ടോഴ്‌സ് എം ആൻഡ് എച്ച്‌സിവി ട്രക്കുകൾ 75 വർഷത്തിലേറെയായി നിർമിക്കുന്നുണ്ട്. കമ്പനി ഇതുവരെ 25 ലക്ഷത്തിലധികം ട്രക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ബിഎസ് 6 വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിപണി ഭാരം, കൃഷി, സിമൻറ്, ഇരുമ്പ്, ഉരുക്ക്, കണ്ടെയ്നർ, വാഹന വാഹകൻ, പെട്രോളിയം, കെമിക്കൽ, വാട്ടർ ടാങ്കറുകൾ, എൽപിജി, എഫ്എംസിജി, വൈറ്റ് ഗുഡ്സ്, നശിക്കുന്ന വസ്തുക്കൾ, നിർമ്മാണം, ഖനനം, മുനിസിപ്പൽ ആപ്ലിക്കേഷനുകൾ എന്നിങ്ങനെ സമഗ്രമായ ചരക്ക് നീക്കം ടാറ്റ വാഹനങ്ങൾ നിർവഹിക്കുന്നുണ്ട്. 1986-ൽ ഇന്ത്യൻ വിപണിയിൽ ലൈറ്റ് ട്രക്കുകൾ അവതരിപ്പിച്ചതുമുതൽ, ടാറ്റ മോട്ടോഴ്‌സ് I&LCV ശ്രേണി വലുപ്പത്തിലും അളവിലും സാന്നിധ്യത്തിലും ജനപ്രീതിയിലും ഗണ്യമായി വളർന്നു. ഡീസൽ, സിഎൻജി പവർട്രെയിനുകളിൽ വാഹനങ്ങൾ ലഭ്യമാണ്. 50,000-ലധികം BS6 I&LCV-കൾ ഇതിനകം വിറ്റുകഴിഞ്ഞു.
ബിൽഡ്, കാര്യക്ഷമത, വിവിധ ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് പേരുകേട്ട ടാറ്റ മോട്ടോഴ്‌സ് I&LCV വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലാഭ സാധ്യത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. 4-18 ടൺ ജിവിഡബ്ല്യു വാഗ്ദാനം ചെയ്യുന്ന ഈ ശ്രേണി ഡ്യൂട്ടി സൈക്കിൾ ആവശ്യകത അനുസരിച്ച് ക്യാബിൻ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിഭാഗത്തിന്റെ തനതായ ആവശ്യങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനാണ് ദൈർഘ്യമേറിയ ഡെക്ക് ലെങ്ത് അവതരിപ്പിക്കുന്നത്.
എയ്‌സ്, ഇൻട്രാ, എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ശ്രേണി. മാർക്കറ്റ് ലോജിസ്റ്റിക്‌സ്, പഴങ്ങൾ, പച്ചക്കറികൾ, അഗ്രി ഉൽപന്നങ്ങളുടെ വിതരണം, പാനീയങ്ങൾ, കുപ്പികൾ, എഫ്എംസിജി, എഫ്എംസിഡി സാധനങ്ങൾ, ഇ-കൊമേഴ്‌സ്, പാഴ്‌സൽ, കൊറിയർ, ഫർണിച്ചർ എന്നിങ്ങനെ വിവിധ ആപ്ലിക്കേഷനുകളിലുടനീളം ടാറ്റ എസ്‌സിവികൾ അവസാന മൈൽ ഡെലിവറിയിൽ മുൻപന്തിയിൽ തുടരുന്നുവെന്നും കമ്പനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.