ഇന്ത്യക്കാരുടെ പ്രിയ എസ്.യു.വി നെക്സോണിന്‍റെ നിർമാണം അഞ്ച് ലക്ഷം യൂണിറ്റിൽ എത്തിയെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. അഞ്ച് ലക്ഷം എന്ന സ്വപ്ന സംഖ്യ തികക്കാൻ പോകുന്ന നെക്സോണിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് മോഹൻ സവർക്കർ ഇക്കാര്യം പുറത്തുവിട്ടത്.
നെക്‌സോണിന് നൽകുന്ന എല്ലാ സ്‌നേഹത്തിനും പിന്തുണക്കും ഇന്ത്യൻ ഉപഭോക്താക്കൾക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദിയും രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ ബ്രാൻഡായി ടാറ്റ മാറിയതിൽ നെക്സോൺ എന്ന ചെറു എസ്.യു.വിയുടെ പങ്ക് വളരെ വലുതാണ്. 2017ൽ ആണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ അവതരിപ്പിച്ചത്.
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്.യു.വിയായി നെക്‌സോൺ മാറി. ഇന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്.യു.വികളിൽ ഒന്നാണിത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ഗ്ലോബൽ എൻ.സി.എ.പി സുരക്ഷാ പരീക്ഷയിൽ 5-സ്റ്റാർ റേറ്റിങ്ങാണ് നെക്സോൺ നേടിയത്. 7.80 ലക്ഷം രൂപ മുതൽ 14.35 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്‍റുകളുടെ എക്‌സ് ഷോറൂം വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.