ടാറ്റയുടെ ജനപ്രിയ വാഹനമായ നെക്സോണിന് എത്ര വേരിയൻറുകളുണ്ട്? കൗതുകകരമായൊരു ചോദ്യമാണിത്. കഴിഞ്ഞ ദിവസം ഒരു പുതിയ വേരിയൻറിനെക്കൂടി നെക്സോണിനുവേണ്ടി ടാറ്റ പുറത്തിറക്കിയിരുന്നു. എക്സ് എം (എസ്) എന്നാണതിൻറിെൻറ പേര്. ഇൗ പശ്ചാത്തലത്തിലാണ് ആദ്യം പറഞ്ഞ, എത്ര വേരിയൻറുണ്ടെന്ന ചോദ്യം വീണ്ടും നമ്മുടെ മുന്നിലെത്തുന്നത്.
തൽക്കാലം നമുക്ക് വേരിയൻറ് കണെക്കടുപ്പ് നിർത്തിയിട്ട് എക്സ് എം എസിെൻറ പ്രത്യേകതകൾ നോക്കാം. പുതിയ വേരിയൻറിൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടുന്നുണ്ട് എന്നതാണ് പ്രധാന മാറ്റം. വാഹന വില 8.36 ലക്ഷമാണ്. ഈ വിഭാഗത്തിൽ സൺറൂഫ് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ കാറാണ് നെക്സോൺ. മാനുവൽ, എഎംടി എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള പെട്രോൾ, ഡീസൽ വേരിയൻറുകളിൽ എക്സ് എം (എസ്) വേരിയൻറ് വരുന്നുണ്ട്.
സൺറൂഫിന് പുറമെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുള്ള എൽഇഡി ഡി ആർ എൽ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹാർമൻ കണക്റ്റ് നെക്സ്റ്റ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയും ഉൾെപ്പടുത്തിയിട്ടുണ്ട്.
ബിഎസ് ആറ് പെട്രോൾ എഞ്ചിൻ 1.2 ലിറ്റർ ടർബോചാർജ്ഡ് റിവോട്രോൺ യൂണിറ്റാണ്. 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഡീസലിൽ ബിഎസ് 6 1.5 ലിറ്റർ ടർബോചാർജ്ഡ് റിവോേട്ടാർക്ക് എഞ്ചിനും നൽകുന്നുണ്ട്. 108 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും നൽകുന്നുണ്ട്. രണ്ട് എഞ്ചിനുകൾക്കും ആറ്സ്പീഡ് മാനുവൽ ഗിയർബോക്സാണ്.
ഇനിയാണാ മില്യൻഡോളർ ചോദ്യം വരുന്നത്, നെക്സോണിന് എത്ര വേരിയൻറുകളുണ്ട്?. ഡീസലിലും പെട്രോളിലുമായി നെക്സോണിന് 36 വേരിയൻറുകളുണ്ട്. ഇനിയുള്ളത് വൈദ്യുത നെക്സോണാണ്. അതുംകൂടി കൂട്ടിയാൽ 37 വേരിയൻറുകളാകും. കേൾക്കുേമ്പാൾ നെക്സോൺ ഷോറൂം വാഹനങ്ങളുടെ ഒരു സൂപ്പർമാർക്കറ്റാണെന്ന് തോന്നുന്നുണ്ടല്ലെ. അതെ, തിരഞ്ഞെടുക്കാൻ പലതരം മോഡലുകളുള്ള വാഹനങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റാണ് നെക്സോണിനായി ടാറ്റ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.