ഇ.വി അവതാര പിറവിയുമായി ടാറ്റ പഞ്ച്

പഞ്ച് എന്ന ജനപ്രിയ വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പുമായി ടാറ്റ മോട്ടോഴ്‌സ് എത്തുന്നുവെന്ന് റിപോർട്ട്.ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിലെ അതികായരായ ടാറ്റ, നിലവിൽ നെക്സോൺ, ടിഗോർ, ടിയോഗോ എന്നീ മോഡലുകളിലാണ് ഇലക്ട്രിക് വകഭേതം അവതരിപ്പിച്ചത്. പഞ്ച് ഇ.വിയുടെ വില നെക്‌സോൺ ഇ.വിക്കും ടിഗോർ ഇ.വിക്കും ഇടയിലായിരിക്കാമെന്നാണ് കരുതുന്നത്.


11 മാസത്തിനുള്ളിൽ 100000 യൂനിറ്റ് വിൽപ്പനയെന്ന റെക്കോർഡിലെത്തിയ ടാറ്റയുടെ ആദ്യ മോഡൽ കൂടിയാണ് പഞ്ച്. സബ് കോംപാക്ട് എസ്‌.യു.വി വിഭാഗത്തിലുള്ള പഞ്ച് 1.2 ലിറ്റർ റെവോട്രോൺ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ലഭിക്കുന്നത്. ഇത് പരമാവധി 86 പി.എസ് കരുത്തും 113 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്നു.

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 5 സ്പീഡ് ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എന്നിവയിൽ പഞ്ച് വിപണിയിലുണ്ട്.ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ വിപണിയിൽ, ടാറ്റ മോട്ടോഴ്‌സിന് 2022 സാമ്പത്തിക വർഷത്തിൽ 87 ശതമാനം വിഹിതമുണ്ടായിരുന്നു. ഈ വർഷം ആദ്യം ഏപ്രിലിൽ കർവ്വ് ഇവിയുടെയും അവ്നിയ ഇ.വിയുടെയും കൺസെപ്റ്റ് പതിപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു.


ടാറ്റ നെക്‌സോണിനൊപ്പം ടാറ്റ പഞ്ച് മികച്ച വിൽപനയാണ് എല്ലാ വർഷവും നേടുന്നത്. രണ്ട് മോഡലുകളും ടാറ്റ മോട്ടോഴ്‌സിനെ 2022 ലെ എസ്‌.യു.വി റാങ്കിങിൽ ഒന്നാമതെത്തിച്ചു. ജനുവരി-നവംബർ കാലയളവിൽ മൊത്തം 326354 യൂനിറ്റ് എസ്‌.യു.വികളാണ് ആഭ്യന്തര വിപണിയിൽ ടാറ്റ വിറ്റത്.

Tags:    
News Summary - Tata Punch EV to be launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.