പഞ്ചിന്​ അഞ്ച്​ സ്​റ്റാറുകൾ തന്നെ; ഒൗദ്യോഗിക സ്​ഥിരീകരണവുമായി ടാറ്റ

പഞ്ചിന്​ ക്രാഷ്​ ടെസ്​റ്റിൽ അഞ്ച്​ സ്​റ്റാറുകൾ എന്നത്​ സ്​ഥിരീകരിച്ച്​ ടാറ്റ മോ​േട്ടാഴ്​സ്​. നേരത്തേ ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കമ്പനി അധികൃതർ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്​ചയാണ്​ ഇക്കാര്യം ടാറ്റ പ്രഖ്യാപിച്ചത്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ്​ ടെസ്​റ്റിൽ 16.453 പോയിൻറുമായി മുതിർന്നവരുടെ സുരക്ഷയിലാണ്​ പഞ്ച്​ അഞ്ച്​ സ്​റ്റാർ നേട്ടം കൊയ്​തത്​. 40.891 പോയി​െൻറുമായി കുട്ടികളുടെ സുരക്ഷയിൽ നാല്​ സ്​റ്റാറുകളാണ്​ ലഭിച്ചത്​. 2020 ജനുവരിയിൽ ആൾട്രോസും 2018 ഡിസംബറിൽ നെക്‌സോണും ടാറ്റക്കായി ഫൈവ്​ സ്​റ്റാർ നേട്ടത്തിലെത്തിയിരുന്നു.

ആൾട്രോസിൽ അരങ്ങേറ്റം കുറിച്ച ആൽഫ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് നിർമിച്ചിരിക്കുന്നത്​. പഞ്ച്​ എസ്‌യുവി ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ഒരുകൂട്ടം സുരക്ഷാ സവിശേഷതകൾ ടാറ്റ നൽകുന്നുണ്ട്​. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ആന്റി-സ്റ്റാൾ സവിശേഷത, കൊളാപ്​സബിൾ സ്​റ്റിയറിങ്​ കോളം എന്നിവ പഞ്ചി​െൻറ പ്രത്യേകതയാണ്​.

അഴകളവുകൾ

മുന്നിൽ നിന്ന്​ നോക്കു​േമ്പാൾ, ടാറ്റയുടെ വലിയ എസ്​.യു.വികളായ ഹാരിയർ, സഫാരി തുടങ്ങിയവയോടുള്ള സാമ്യം പഞ്ചിൽ വ്യക്​തമായി കാണാനാകും. ടാറ്റയുടെ വലിയ ​ലോഗോയും, മുന്നിൽ അങ്ങോളമിങ്ങോളമുള്ള ക്രോം ഫിനിഷും അതോട്​ ചേർന്നുള്ള ഡി.ആർ.എല്ലുകളും ടാറ്റ കുടുംബത്തി​െൻറ സിഗ്​നേച്ചർ രൂപത്തിലേക്ക്​ പഞ്ചിനെ ചേർത്തുനിർത്തുന്നു. ഗ്രില്ലിന്​ നൽകിയിരിക്കുന്ന പി​യാനോ ബ്ലാക്​ ഫിനിഷും ആകർഷകമാണ്​. ഇൻഡിക്കേറ്ററുകൾ ഡി.ആർ.എല്ലിന്​ അടുത്താണുള്ളത്​. ഹെഡ്​ലൈറ്റുകൾ കുറച്ച്​ താഴെയായി കാണാം​. ഉയർന്ന വകഭേദങ്ങളിൽ പ്രൊജക്​ടർ ഹെഡ്​ലാമ്പുകൾ ലഭിക്കും. ഏറ്റവും താഴെ തടിച്ച പ്ലാസ്​റ്റിക്​ ക്ലാഡിങ്​ കാണാം. ഒാഫ്​റോഡർ എന്ന ഫീൽ തരാൻ ഇൗ ക്ലാഡിങ്ങിനാകുന്നുണ്ട്​. ഫോഗ്​ ലാമ്പുകൾ പരമ്പരാഗതമായ ഉരുണ്ട രൂപത്തിലാണ്​​ ടാറ്റ ഡിസൈൻ ചെയ്​തിരിക്കുന്നത്​. ഫോഗ്​ ലാമ്പ്​ ഹൗസിങ്ങിൽ എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും നൽകാൻ കമ്പനി ശ്രമിച്ചിട്ടില്ല.

3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്​. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്​ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്​. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്​.

മാരുതി സുസുകി ഇഗ്നിസ്, മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചിന്​ നീളവും വീതിയും വീൽബേസും ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം കൂടുതലാണ്​. ചുറ്റിലുമുള്ള ബോഡി ക്ലാഡിങ്ങ്​ ചിലർക്കെങ്കിലും അൽപ്പം ചീപ്പാണെന്ന്​ തോന്നാനിടയുണ്ട്​. ഇവ വാഹനശരീരത്തി​െൻറ അടിവശത്തിൽ ചെറിയൊരുഭാഗം അപഹരിച്ചിട്ടുമുണ്ട്​. പക്ഷെ ഒാഫ്​റോഡിങിൽ ​ഇരുമ്പിൽ എന്തെങ്കിലും ഉരഞ്ഞുണ്ടാകുന്ന നഷ്​ടം പ്ലാസ്​റ്റിക്​ ആയതിനാൽ ഉണ്ടാകില്ല.

Full View

വശങ്ങൾ

വശങ്ങളിലേക്കുവന്നാൽ, മുന്നിലെ ക്ലാഡിങ്ങി​െൻറ തുടർച്ച കാണാനാകും. ഡോറിലേക്ക്​ അൽപ്പം കയറിയിരിക്കുന്ന രീതിയിലാണ്​ പ്ലാസ്​റ്റിക്​ ക്ലാഡിങ്​ നൽകിയിരിക്കുന്നത്​. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളിൽ 16 ഇഞ്ച്​ മിഷ്യൻ കട്ട്​ അലോയ്​ വീലുകൾ നിറഞ്ഞിരിക്കുന്നു. അലോയ്​ ഡിസൈൻ ആകർഷകമാണ്​. മുന്നിൽ ഡിസ്​ക്​ ബ്രേക്കാണ്​. പിയാനോ ബ്ലാക്​ ഡിസൈനോടുകൂടിയ ഒാ​േട്ടാഫോൾഡിങ്​ ഫംഗ്​ഷനുള്ള​ വിങ്​ മിററുകളിൽ ഇൻഡിക്കേറ്ററുകൾ ഇൻസർട്ട്​ ചെയ്​തിട്ടുണ്ട്​.

ബോഡി കളർ ഡോർ ഹാൻഡിലുകളാണ്​ മറ്റൊരു പ്രത്യേകത. പിന്നിലേക്ക്​ വരു​േമ്പാൾ ബോഡി പാനൽ അൽപ്പം തടിച്ചിട്ടുണ്ടെന്നുകാണാം. പിന്നിലെ ഡോർ ഹാൻഡിൽ സി പില്ലറിലേക്ക്​ കയറിയിരിക്കുന്ന രീതിയിലാണ്​ നൽകിയിരിക്കുന്നത്​. പിന്നിലെ ഇൻഡിക്കേറ്ററി​െൻറ ഒരറ്റം വശങ്ങളിലേക്ക്​ കയറി നിൽക്കുന്നുണ്ട്​. അമ്പ്​ ആകൃതിയിൽ വാഹനത്തി​െൻ പുറംഭാഗത്തേക്ക്​ തറഞ്ഞുനിൽക്കുന്ന ഡിസൈനാണിതിന്​ നൽകിയിരിക്കുന്നത്​.

പിൻവശം

പിന്നിൽനിന്ന്​ നോക്കു​േമ്പാൾ ആദ്യം ശ്രദ്ധയിൽപ്പെടുക പഞ്ച്​ എന്ന വലുപ്പമുള്ള എഴുത്താണ്​. ടാറ്റ ലോഗോക്ക്​​ താഴെയായി ക്രോം ഫിനിഷിലാണ്​ ഇൗ ബാഡ്​ജിങ്​ നൽകിയിരിക്കുന്നത്​.

മുൻവത്തെ അ​േപക്ഷിച്ച്​ നിരവധി കയറ്റിറക്കങ്ങളും വളവുതിരിവുകളുമുള്ള പിൻഭാഗമാണ്​ പഞ്ചിനുള്ളത്​. പിന്നിൽ വലിയൊരു ഭാഗം പ്ലാസ്​റ്റിക്​ ക്ലാഡിങ്​ അപഹരിച്ചിട്ടുണ്ട്​. ചിലർക്കിത്​ അരോചകമായി തോന്നാനുള്ള സാധ്യതയുണ്ട്​. നമ്പർ ​​പ്ലേറ്റിനായി വിശാലമായ സ്​ഥലമാണ്​ ടാറ്റ നീക്കിവച്ചിരിക്കുന്നത്​. ക്ലാഡിങ്ങിൽ രണ്ട്​ റിഫ്ലക്​ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​.

കൂടുതൽ അടുത്തുവന്നാൽ ടാറ്റ​ ലോഗോക്ക്​ താഴെയായി റിവേഴ്​സ്​ കാമറ പിടിപ്പിച്ചിട്ടുള്ളത്​ കാണാം. പിന്നിലും വൈപ്പറുകൾ നൽകിയിട്ടുണ്ട്​. ഉയർന്ന വകഭേദത്തിലും സൺറൂഫുകൾ ഇല്ല.ചിലർക്കെങ്കിലും പിൻ ഇൻഡിക്കേറ്ററുകൾ അൽപ്പം ചെറുതാണെന്ന്​ തോന്നാൻ ഇടയുണ്ട്​. ഇവയുടെ ഒരുഭാഗം വശങ്ങളിലേക്ക്​ കയറി നിൽക്കുന്നതും വലിപ്പക്കുറവിന്​ കാരണമാണ്​. ഇൻഡി​ക്കേറ്ററിനുള്ളിൽ ഒരു വൈ കാണാം. ബ്രേക്ക്​ ചവിട്ടു​േമ്പാൾ ഇൗ ഭാഗമാണ്​ പ്രകാശിക്കുക. ​

നീണ്ട ഫീച്ചർ ലിസ്റ്റ്

ഡോർ തുറന്നാൽ കറുപ്പ്​ നിറത്തി​െൻറ ആധിക്യമാണ്​ ഉള്ളിൽ. ഇൻറീരിയറി​െൻറ പ്രധാന നിറവും കറുപ്പാണ്​. വെള്ളയും എ.സി വെൻറുകൾ ഉൾപ്പടെയുള്ളവയിൽ ബോഡികളർ ഇൻസർട്ടുകളും നൽകിയിട്ടുണ്ട്​. മൂന്ന്​ സ്​പോക്​ സ്​റ്റിയറിങ്​ വീൽ ടാറ്റ ഹാച്ച്​ബാക്കായ ആൾട്രോസിന്​ സമാനമാണ്​. ക്രൂസ്​ കൺട്രോൾ ഒാഡിയോ നിയന്ത്രണങ്ങൾ എന്നിവയെല്ലാം സ്​റ്റിയറിങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഡിജിറ്റൽ പ്ലസ്​ അനലോഗ്​ രീതിയിലാണ്​ ഇൻസ്​ട്രുമെൻറ്​ ക്ലസ്​റ്റർ രൂപ​പ്പെടുത്തിയിരിക്കുന്നത്​. ഇതും ആൾട്രോസിലേതിന്​ സമാനമാണ്​. സ്​റ്റിയറിങ്​ വീലിലെ സ്വിച്ചുകൾ ഉപയോഗിച്ച്​ നിരവധികാര്യങ്ങൾ നിയന്ത്രിക്കാനാകും. ഒാ​േട്ടാ സ്​റ്റാർട്ട്​ സ്​​​റ്റോപ്പ്​ ബട്ടൺ പരമ്പരാഗത സ്​ഥാനത്തുതന്നെയാണുള്ളത്​. എ.സി വെൻറുകൾക്ക്​ ദീർഘ ചതുരാകൃതിയാണ്​​. ഇതിനുചുറ്റും വ്യത്യസ്​തമായ ഫിനിഷും നൽകിയിട്ടുണ്ട്​. ഉള്ളിലെ ഏറ്റവും പ്രധാന ഘടകം ടച്ച്​ സ്​ക്രീൻ ഇൻഫോടൈൻമെൻറ്​ സിസ്​റ്റമാണ്​. വാഹനത്തി​െൻറ ഏതാണ്ട്​ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാവുന്ന തരത്തിലാണ്​ ഇൻഫോടൈൻമെൻറ്​ സിസ്​റ്റം ക്രമീകരിച്ചിരിക്കുന്നത്​. നല്ല പ്രകാശത്തിലും മികച്ച റീഡബിലിറ്റി ഇവ നൽകുന്നുണ്ട്​. റിവേഴ്​സ്​ കാമറക്കൊപ്പം 360 ഡിഗ്രി വിസിബിലിറ്റിയും പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.സ്​ക്രീനിന്​ താഴെയായി ഇരട്ട എ.സി വെൻറുകൾ കാണാം. അതിനും താഴെയാണ്​ എസി.യുടെ സ്വിച്ചുകൾ നൽകിയിരിക്കുന്നത്​.

എ.സിയുടെ നിയന്ത്രണങ്ങളും മികച്ചരീതിയിലാണ്​ ക്രമീകരിച്ചിരിക്കുന്നത്​. ഉപയോഗിക്കാൻ സൗകര്യത്തിനായി റോട്ടറി സ്വിച്ചും നൽകിയിട്ടുണ്ട്​. ക്ലൈമറ്റിക്​ കൺട്രോൾ എ.സിയാണ്​ പഞ്ചിനുള്ളത്​. എ.സി നിയന്ത്രണങ്ങൾക്ക്​ ഇടയിൽ സൂക്ഷ്​മമായ ക്രോം ഫിനിഷും നൽകിയിട്ടുണ്ട്​.ഇതിനുതാഴെയായാണ്​ ചാർജിങ്​ സോക്കറ്റുകളുള്ളത്​. യു.എസ്.​ബിക്കൊപ്പം 12 വോൾട്ട്​ ചാർജിങ്​ സൗകര്യവും നിലനിർത്തിയിട്ടുണ്ട്​.ഗിയർ ലിവറിന്​ പിന്നിലായി പരമ്പരാഗതമായ ഹാൻഡ്​ ബ്രേക്ക്​ കാണാം. ഇതിനടുത്ത്​ രണ്ട്​​ കപ്പ്​ ഹോൾഡറുകളുമുണ്ട്​. സെൻറർ ആം റെസ്​റ്റ്​ പഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. അതൊരു അസൗകര്യമായി തോന്നാവുന്നതാണ്​.

ഡ്രൈവർ സൈഡിലുള്ള ഡോറിലും നിരവധി നിയന്ത്രണങ്ങൾ കാണാനാകും. പവർ വിൻഡോയും വിങ്​ മിററുകളും ഇവിടെ നിന്ന്​ നിയന്ത്രിക്കാനാകും. ക്രോം ഫിനിഷുള്ള ഡോർ ഹാൻഡിലുകളും സ്​പീക്കറുകളും ഡോറിലാണ്​ പിടിപ്പിച്ചിരിക്കുന്നത്​. മികച്ച സ്​റ്റോറേജ്​ ഏരിയകളും ഡോറുകളിൽ നൽകിയിട്ടുണ്ട്​. പിന്നിലേക്കുവന്നാൽ, രണ്ടുപേർക്ക്​ സുഖമായി ഇരിക്കാനുള്ള ഇടം പഞ്ചിൻ ലഭിക്കും. മൂന്നുപേർ ഇരുന്നാൽ അൽപ്പം ഞെരുങ്ങാൻ സാധ്യതയുണ്ട്​. വിശാലമായ ക്യാബിൻ സ്​പെയ്​സ്​ എന്നൊന്നും പഞ്ചിനെപറ്റി പറയാനാകില്ല. ആവശ്യത്തിന്​ ഹെഡ്​ സ്​പെയ്​സും ലെഗ്​ സ്​പെയ്​സും ഉണ്ടെന്നുമാത്രം. വലുപ്പമുള്ള ഒ.ആർ.വി.എമ്മും അതിനടുത്തായി റീഡിങ്​ ലൈറ്റും നൽകിയിട്ടുണ്ട്​.

നാല് ട്രിമ്മുകൾ

ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്​ഡ്​, ക്രിയേറ്റീവ് എന്നിവയാണ്​ ട്രിമ്മുകൾ. ഡ്യുവൽ എയർബാഗ്​, എ.ബി.എസ്, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ട്​, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും.

നാല്​ സ്​പീക്കറുകളുള്ള ഓഡിയോ സിസ്​റ്റം, സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്​ജസ്​റ്റ്​ വിങ്​ മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ്​ സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്​.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്​ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ്​ ട്രിമ്മിൽ ലഭിക്കും.

ടോപ്പ്-സ്പെക്​ ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്​. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ്​ ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ്​ വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.

വിവിധ വേരിയൻറുകൾക്കായി കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്​. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്​റ്റിയറിങ്​ മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്​റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്​ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്​കൾ, ബ്ലാക്​ ഫിനിഷ്​ഡ്​ എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർ‌എ കണക്റ്റഡ്​ കാർ ടെക്​ ചേർക്കാനകും.

എഞ്ചിൻ, ഗിയർബോക്​സ്​

86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുന്നത്. ഇത് അഞ്ച്​ സ്​പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്​. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും. മാന്യമായ ബൂട്ട്​ സ്​പെയ്​സും പഞ്ചിൽ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്​. 366 ലിറ്ററാണ്​ ബൂട്ട് ശേഷി. ​

വിലയും എതിരാളികളും

5.50 ലക്ഷം മുതൽ ഒമ്പത്​​ ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന പഞ്ച്,​ ടാറ്റയുടെ എസ്‌യുവി ശ്രേണിയിലേക്കുള്ള പ്രവേശന കവാടമായിരിക്കും. ഹൈ-റൈഡിംഗ് ഹാച്ച്ബാക്കുകളായ ഇഗ്നിസ്, കെ.യു.വി 100 എന്നിവയ്ക്കുപുറമെ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ കോംപാക്ട് എസ്‌യുവികളും പഞ്ചിന്​ എതിരാളികളാകും.

Tags:    
News Summary - Tata Punch scores 5 star GNCAP safety rating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.