ജൂൺ മാസത്തെ കാർ വിൽപ്പനക്കണക്കിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ടാറ്റ പഞ്ച്. ഫേസ് ലിഫ്റ്റോടെ ഇറങ്ങിയ മാരുതി സുസുകി സ്വിഫ്റ്റായിരുന്നു മേയ് മാസത്തെ വിൽപനയിൽ മുന്നിൽ. എന്നാൽ, സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ പഞ്ചിന്‍റെ കുതിപ്പ്. ജൂണിൽ രാജ്യമൊട്ടാകെ പഞ്ച് 18,238 കാറുകൾ വിറ്റപ്പോൾ സ്വിഫ്റ്റ് 16,422 യൂനിറ്റ് വിൽപ്പനയോടെ രണ്ടാമതായി.
ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആദ്യത്തെ 10 കാറുകളിൽ ആറും മാരുതി സുസുകിയുടെതാണ്. പഞ്ചിനെ കൂടാതെ നെക്സോണാണ് പട്ടികയിലെ ടാറ്റയുടെ അടുത്ത കാർ. ഹ്യുണ്ടായിക്ക് ക്രെറ്റയും.
16,293 കാറുകൾ വിറ്റ് ക്രെറ്റയാണ് ജൂൺ മാസ വിൽപ്പനയിൽ മൂന്നാമത്. മാരുതി സുസുകിയുടെ എം.യു.വിയായ എർട്ടിഗ 15,920 കാറുകളുടെ വിൽപ്പനയുമായി നാലാം സ്ഥാനത്തും, മാരുതി ബലേനോ 14,895 കാറുകളുടെ വിൽപ്പനയുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
6 -മാരുതി സുസുകി വാഗൺആർ -13,790
7 -മാരുതി സുസുകി ഡിസയർ -13,421
8 -മാരുതി സുസുകി ബ്രെസ്സ -13,172
9 -മഹീന്ദ്ര സ്കോർപിയോ -12,307
10 -ടാറ്റ നെക്സോൺ -12,066
മാരുതി സുസുകി ഈകോ, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, മാരുതി സുസുകി ഫ്രോങ്ക്സ്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മഹീന്ദ്ര എക്സ്.യു.വി 3എക്സ്0, മാരുതി സുസുകി ആൾട്ടോ, മഹീന്ദ്ര ബൊലേറോ, ഹ്യുണ്ടായി എക്സ്റ്റർ എന്നിവയാണ് 11 മുതൽ 20 വരെ സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.