രാജ്യെത്ത ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന വിശേഷണമുള്ള ടിയാഗോയുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. പ്രാരംഭ വിലക്കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകൾക്കും 20,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം ആകും.
വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ആദ്യ ബുക്ക് ചെയ്യുന്ന 20000 പേർക്കായിരുന്നു പ്രാരംഭ വില കുറവ് ടാറ്റ പ്രഖ്യാപിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ മാസത്തിൽ തന്നെ 20,000 പിന്നിട്ടിരുന്നു. ഇതേ തുടർന്നാണ് വില വർധിപ്പിച്ചത്.
XE, XT, XZ+, XZ+ ടെക് LUX എന്നീ നാല് വേരിയന്റുകളിലാണ് ടിയാഗോ ഇ.വി വരുന്നത്. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ്, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 കെവിഎസി എന്നിങ്ങനെ രണ്ടു ചാർജിങ് ഒാപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാർജിങ് ഒാപ്ഷൻ മാത്രമേ ലഭിക്കൂ.
ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിൽ എത്താൻ 5.7 സെക്കൻഡ് മാത്രം മതി. 24kW ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 57 മിനിറ്റ് മാത്രം മതി. ബാറ്ററിക്കും മോട്ടറിനും ടാറ്റ 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്ററാണ് വാറണ്ടി നൽകുന്നത്. 8 സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം റെയിൻ സെൻസറിങ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവ വാഹനത്തിൽ ഉണ്ട്.
ടിയാഗോയുടെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവി പാസഞ്ചർ കാറാണ് ടിയാഗോ ഇലക്ട്രിക് ഹാച്ച്. എതിരാളിയായ സിട്രണ്‍ eC3-യുടെ വില പ്രാഖ്യാപിക്കുന്നതോടെ ബജറ്റ് ഇവി സെഗ്‌മെന്റില്‍ പോരാട്ടം കനക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.