500 കിലോമീറ്റര്‍ റേയ്ഞ്ചുമായി ടാറ്റയുടെ ഇലക്ട്രിക് കര്‍വ് ആഗസ്റ്റ് ഏഴിന് വിപണിയില്‍ എത്തുന്നു. മിഡ്‌സൈസ് എസ്.യു.വി വിഭാഗത്തില്‍പ്പെടുന്ന വാഹനത്തിന്റെ ഇലക്ട്രിക് മോഡലാണ് ആദ്യം എത്തുന്നത്. പിന്നീട് പെട്രോള്‍, ഡീസല്‍ മോഡലുകളുമെത്തും. ക്രെറ്റ, സെല്‍റ്റോസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളുമായാണ് ഇത് മത്സരിക്കുന്നത്. പുതിയ ആക്ടി.ഇവി പ്ലാറ്റ് ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇ.വിക്ക് 450 മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും പരമാവധി റേഞ്ച്.
മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ കര്‍വ് എസ്.യു.വിയുടെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. നെക്‌സോണിന് സമാനമായ രൂപമാണ് കര്‍വിനും നല്‍കിയിട്ടുള്ളത്. 143 ബി.എച്ച്.പി കരുത്തും പരമാവധി 215 എൻ.എം ടോര്‍ക്കും ഈ വാഹനത്തിനുണ്ട്. സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ് ലാംപ്, മസ്‌കുലറായ ക്ലാഡിങ്ങുകള്‍, സ്പ്ലിറ്റ് ടെയില്‍ ലാംപ് എന്നിവ വാഹനത്തിലുണ്ട്. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി കാമറ, പനോരമിക് സണ്‍റൂഫ് എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെക്‌സോണില്‍ ഉപയോഗിക്കുന്ന 115 ബി.എച്ച്.പി, 260 യൂണിറ്റ് 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും കര്‍വിന്‍റെ ഡീസല്‍ പതിപ്പിൽ ഉണ്ടാവുക. 123 ബി.എച്ച്.പി കരുത്തും പരമാവധി 225 എന്‍.എം ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് സാധ്യത. സിക്സ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സെവൻ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബി.എച്ച്.പി കരുത്തും പരമാവധി 280 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.