സെലിബ്രിറ്റികളുടെ പ്രിയ വാഹനമായി മെഴ്‌സിഡസ് ബെൻസിെൻറ മേബാ ജി.എൽ.എസ് മാറിയിട്ട് കുറച്ചുനാളുകളായി. വിവിധ ഇന്ത്യൻ ഭാഷകളിലെ സിനിമാതാരങ്ങളായ നിരവധി സെലിബ്രിറ്റികൾ ഇതിനകം മേബാ സ്വന്തമാക്കിക്കഴിഞ്ഞു. ഇൗ നിരയിലേക്ക് തെലുങ്ക് നടൻ രാം ചരൺ തേജകൂടി എത്തുകയാണ്. കഴിഞ്ഞദിവസം അദ്ദേഹവും തെൻറ ഗ്യാരേജിലേക്ക് മേബായെ സ്വീകരിച്ചു.
2.50 കോടി വിലയുള്ള വാഹനത്തിൽ ഒന്നര കോടി രൂപയുടെ കസ്റ്റമൈസേഷൻകൂടി നടത്തിയാണ് രാംചരൺ തെൻറ സ്വപ്നവാഹനം സ്വന്തമാക്കിയത്. നേരത്തേ ഹോളിവുഡ് താരങ്ങളായ അർജുൻ കപൂർ, കൃതി സനൂൻ, ജാൻവി കപൂർ, രൺവീർ സിങ്, ആയുഷ്മാൻ ഖുറാന തുടങ്ങിയവർ മേബാ സ്വന്തമാക്കിയിരുന്നു. രാം ചരൺ വാഹനത്തിെൻറ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ ട്രെയിലറിൽ വാഹനം ലൊക്കേഷനിൽ എത്തിച്ച് കൈമാറുന്നതായാണ് ഉള്ളത്.
ആഡംബരങ്ങളുടെ പൂർണത
മെർസിഡസ് ബെൻസിെൻറ ആഡംബര ബ്രാൻഡാണ് മേബാ. അവർ ഒരു എസ്‌യുവി നിർമിക്കുന്നത് ഇതാദ്യമാണ്. സിബിയു ഇറക്കുമതിയായി 50 യൂനിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, അവയെല്ലാം ഇതിനകം വിറ്റുപോയിട്ടുണ്ട്. നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ വാഹനമായി ജി.എൽ.എസ് 600 ലഭിക്കും. നാല് സീറ്റർ പതിപ്പ് കൂടുതൽ ആഡംബര പൂർണമാണ്.
വെൻറിലേറ്റഡ്, മസാജിങ് സീറ്റുകൾ, വുഡ് ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, 64 കളർ ആംബിയൻറ് ലൈറ്റിങ്, 360 ഡിഗ്രി പാർക്കിങ് കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.