വാഷിങ്ടൺ: ടെസ്‍ലയുടെ വിഖ്യാതമായ ഓട്ടോപൈലറ്റ് ഫീച്ചറുള്ള 13 വാഹനങ്ങൾ അപകടത്തിൽപ്പെട്ടെന്ന് യു.എസ് ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ. ഇലക്ട്രിക് കാർ നിർമാതാക്കളുടെ പല അവകാശവാദങ്ങൾക്കും വിരുദ്ധമാണ് യാഥാർഥ്യമെന്നും അവർ കണ്ടെത്തിയിട്ടുണ്ട്.
2021 ആഗസ്റ്റിലാണ് യു.എസിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് ഫീച്ചറിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിൽ 13 അപകടങ്ങളിൽ ടെസ്‍ലയുടെ ഫീച്ചർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഈ അപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചില ഡ്രൈവർമാർ ഫീച്ചർ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ടെസ്‍ലയുടെ ഓട്ടോപൈലറ്റിൽ ഡ്രൈവറെ എപ്പോഴും സജീവമാക്കി നിലനിർത്തുന്ന സംവിധാനത്തിന് പോരായ്മകളുണ്ടെന്നും യു.എസ് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഓട്ടോപൈലറ്റ് വലിയ കഴിവുകളുണ്ടെന്ന് ധാരണയിൽ അതിൽ മാത്രം വിശ്വസിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവർമാർ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നും യു.എസ് ഏജൻസി വ്യക്തമാക്കുന്നു.
നേരത്തെ ടെസ്‍ല വൻ തോതിൽ തങ്ങളുടെ കാറുകൾ തിരിച്ച് വിളിച്ചിരുന്നു. മോഡൽ വൈ, എക്സ്, എസ്, 3, സൈബർ ട്രക്ക് എന്നിവയാണ് തിരിച്ചച് വിളിച്ചത്. 2012 മുതൽ 2024 വരെ നിർമിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. ഓട്ടോപൈലറ്റ് സംവിധാനത്തിൽ ഉൾപ്പടെയുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനാണ് ടെസ്‍ല കാറുകൾ തിരിച്ചു വിളിച്ചതെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ചും യു.എസ് ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.