ടെസ്​ല ഇന്ത്യയിൽ; ആദ്യ പ്രവർത്തനം ബംഗളൂരുവിൽ

ടെസ്​ല ഇന്ത്യയിൽ; ആദ്യ പ്രവർത്തനം ബംഗളൂരുവിൽ

ബംഗളൂരു: ലോകത്തെ സാ​േങ്കതിക വിപ്ലവത്തിൽ മു​േമ്പ പറക്കുന്ന ഇലോൺ മസ്​കി​െൻറ ടെസ്​ല കമ്പനി ഇന്ത്യയിൽ. വൈദ്യുത കാർ വിപണി ലക്ഷ്യമിടുന്ന അമേരിക്കൻ വൈദ്യുത കാർ കമ്പനി രാജ്യത്ത്​ ബംഗളൂരുവിലാണ്​ ആദ്യ പ്രവർത്തനം തുടങ്ങുന്നത്​. ശെവഭവ്​ തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ്​ ജോൺ ഫിൻസ്​റ്റീൻ എന്നിവരെ ഡയറക്​ടർമാരാക്കി 'ടെസ്​ല ഇന്ത്യ മോ​േട്ടഴ്​സ്​ ആൻഡ്​ എനർജി ​ൈപ്രവറ്റ്​ ലിമിറ്റഡ്​' എന്ന പേരിൽ രജിസ്​റ്റർ ചെയ്​തു.

ടെസ്​ലയുടെ ഇന്ത്യയിലേക്കുള്ള വരവ്​ 2016ൽ പ്രഖ്യാപിച്ചിരുന്നു. 2021ൽ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച്​ സൂചന നൽകി ഇലോൺ മസ്​ക്​ കഴിഞ്ഞ ഒക്​ടോബറിൽ ട്വീറ്റ്​ ചെയ്​തതിരുന്നു. കർണാടകക്കുപുറമെ, തമിഴ്​നാട്​, ഗുജറാത്ത്​, ആന്ധ്ര, തെലങ്കാന, സംസ്​ഥാനങ്ങളും കമ്പനിക്ക്​ ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ​െഎടിക്ക്​ പുറമെ രാജ്യത്ത്​ വൈദ്യുത വാഹനങ്ങളുടെ നഗരത്തിലേക്ക്​ ചുവടുവെക്കുന്ന ബംഗളൂരുവിനെ ടെസ്​ല തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുത വാഹനങ്ങളുടെ വിൽപനയാണ്​ ടെസ്​ല ലക്ഷ്യമിടുന്നത്​. വിപണിയുടെ പ്രകടനത്തി​െൻറ അടിസ്​ഥാനത്തിൽ പിന്നീട്​ അസംബ്ലിങ്​, ഉൽപാദനം എന്നിവയിലേക്ക്​ കടക്കും. ടെസ്​ല 3 മോഡൽ കാറാണ്​ ഇന്ത്യയിലെത്തിക്കുക. ഏകദേശം 55 ലക്ഷം രൂപയാണ്​ വില. വൈകാതെ ബുക്കിങ്ങ്​ ആരംഭിക്കുമെന്നും 2021 പകുതിയോടെ വിൽപന ആരംഭിച്ചേക്കുമെന്നുമാണ് വിവരം. ഒറ്റ ചാർജിങ്ങിന്​ 568 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 261 കിലോമീറ്റർ വേഗവും കൈവരിക്കാൻ ശേഷിയുള്ള ടെസ്​ല 3 മോഡൽ ലോകത്ത്​ ഏറ്റവുമധികം വിറ്റഴിയുന്ന വൈദ്യുത വാഹന​െമന്ന ഖ്യാതിയുമുണ്ട്​. ലോക കോടീശ്വരന്മാരിൽ ഒന്നാമനാണ്​ ടെസ്​ല ഉടമയായ ഇലോൺ മസ്​ക്​. 

Tags:    
News Summary - Tesla coming to bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.