അമേരിക്കയിെല പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല അടുത്തിടെയാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ് പ്രഖ്യാപിച്ചത്. ഇതിനായി ൈവഭവ് തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ് ജോൺ ഫിൻസ്റ്റീൻ എന്നിവരെ ഡയറക്ടർമാരാക്കി 'ടെസ്‌ല ഇന്ത്യ മോേട്ടഴ്സ് ആൻഡ് എനർജി ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് 2016ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കൊറോണയാണ് അത് ഇത്രയും വൈകാൻ കാരണം.
കർണാടകക്കു പുറമെ, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും കമ്പനിക്ക് ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അവസാനം കർണാടകയെ ടെസ്‌ല തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് സൂചന. കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ ഇക്കാര്യം സംബന്ധിച്ച് കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ ടെസ്‌ല കർണാടകയിൽ ഇലക്ട്രിക് കാർ നിർമാണ യൂനിറ്റ് തുറക്കുമെന്ന് യെഡ്യൂരപ്പ പ്രസ്താവനയിൽ പറഞ്ഞു. ഇതിനായി ബംഗളൂരുവിന് സമീപത്തെ തുംകൂർ ജില്ലയിൽ വ്യാവസായിക ഇടനാഴിയും സ്ഥാപിക്കും.
7,775 കോടി ആദ്യ ഘട്ടത്തിൽ ടെസ്‌ല ഇന്ത്യയിൽ മുതൽ മുടക്കും. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുതവാഹനങ്ങളുടെ വിൽപനയാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. വിപണിയുടെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ പിന്നീട് അസംബ്ലിങ്, ഉൽപാദനം എന്നിവയിലേക്ക് കടക്കും. ടെസ്‌ല 3 മോഡൽ കാറാണ് ഇന്ത്യയിലെത്തിക്കുക. ഏകദേശം 55 ലക്ഷം രൂപയാണ് വില. വൈകാതെ ബുക്കിങ് ആരംഭിക്കുമെന്നും 2021 പകുതിയോടെ വിൽപന ആരംഭിച്ചേക്കുമെന്നുമാണ് വിവരം. ഒറ്റ ചാർജിങ്ങിന് 568 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 261 കിലോമീറ്റർ വേഗവും കൈവരിക്കാൻ ശേഷിയുള്ള ടെസ്‌ല 3 മോഡലിന് ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന വൈദ്യുത വാഹനെമന്ന ഖ്യാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.