തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര കറുത്ത ഇന്നോവ കാറിലേക്ക് മാറ്റി. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പുതിയ കാറിലായിരുന്നു അവിടെ നിന്ന് യാത്ര ആരംഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അകമ്പടി വാഹനങ്ങളുടെ നിറത്തിൽ മാറ്റം വന്നിട്ടില്ല.
പുതിയ കാറിൽ മുഖ്യമന്ത്രി എ.കെ.ജി സെന്ററിലും എത്തി. വിമാനത്താവളത്തിൽ നിന്നുള്ള യാത്രാമധ്യേ അഞ്ച് മിനിറ്റാണ് അദ്ദേഹം അവിടെ െചലവഴിച്ചത്. വെള്ള നിറത്തിലുള്ള വാഹനങ്ങളാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും ഉപയോഗിച്ച് വന്നത്. അതിൽ മാറ്റം വരുത്തണമെന്ന നിർദേശമാണ് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാറിന് സമർപ്പിച്ചത്.
അതിന്റെ അടിസ്ഥാനത്തിലാണ് നാല് ഇന്നോവ കാറുകൾ വാങ്ങിയത്. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരേത്തയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.
പ്രധാനമന്ത്രി ഉൾപ്പെടെ രാജ്യത്തെ പ്രമുഖ വി.വി.ഐ.പികൾ കറുത്ത കാറുകളിലാണ് യാത്ര ചെയ്യുന്നതെന്നും കേരളത്തിലെ വി.വി.ഐ.പിയായ മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള വാഹനം വേണമെന്നുമുള്ള ശിപാർശയാണ് മുൻ ഡി.ജി.പി നൽകിയിരുന്നത്. അതാണ് സർക്കാർ അംഗീകരിച്ച് നടപടിയിലേക്ക് കടന്നത്. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന് നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.
എന്താണ് കറുപ്പിെൻറ പ്രത്യേകത?
രാത്രി സുരക്ഷക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിക്ക് കറുത്ത കാർ ശിപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രി ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലില്‍ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽ പെട്ടത്. കാസര്‍കോട്ടെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പയ്യന്നൂര്‍ പെരുമ്പയിൽ വെച്ച് മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് വാഹനങ്ങള തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. മൂന്നുവാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പുറകിലായുണ്ടായിരുന്ന മറ്റൊരു പൊലീസ് എസ്കോര്‍ട്ട് വാഹനം എന്നിവയാണ് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.