സ്കൂട്ടറിന്റെ ഫാൻസി നമ്പർ ലേലംകൊണ്ടത് 1.12 കോടിക്ക്

ഷിംല: ഹിമാചൽപ്രദേശിലെ കോട്ഖായിൽ സ്കൂട്ടറിന്റെ ഫാൻസി നമ്പറിന് പറഞ്ഞ വില 1.12 കോടി രൂപ. എച്ച്.പി 99-9999 എന്ന നമ്പറാണ് വൻ തുകക്ക് ലേലത്തിൽ പോയത്. ലേലത്തിന്റെ അടിസ്ഥാന തുകയായി അധികൃതർ നിശ്ചയിച്ചത് 1000 രൂപയായിരുന്നു. 26 പേരാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്. 70,000ത്തിനും 1,80,000ത്തിനും ഇടയിലാണ് ഒരു സ്കൂട്ടറിന് വിലയെന്നിരിക്കെ നമ്പറിനായി ഇത്രയും വലിയ തുക ചെലവിടാനുള്ള കാരണമന്വേഷിക്കുകയാണ് പലരും.

ഇഷ്ടനമ്പറിനായി കോടികൾ വിലപറഞ്ഞയാളുടെ പേരുവിവരം വ്യക്തമായിട്ടില്ല. ഇയാൾ നിശ്ചിത തീയതിക്കകം പണം കെട്ടിവെച്ചില്ലെങ്കിൽ ഏറ്റവുമധികം വിലപറഞ്ഞ രണ്ടാമത്തെയാൾക്ക് നമ്പർ സ്വന്തമാക്കാം.

ലേലംകൊണ്ട് പണം നൽകിയില്ലെങ്കിൽ പിഴയൊന്നുമില്ല. അതിനാൽ, മറ്റുള്ളവരെ ലേലത്തിൽനിന്ന് ഒഴിവാക്കാനാണോ ഈ തന്ത്രമെന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഭാവിയിൽ ലേലത്തുകയുടെ 30 ശതമാനം കെട്ടിവെക്കാൻ വ്യവസ്ഥ കൊണ്ടുവരാനും ആലോചനയുണ്ട്.

Tags:    
News Summary - The fancy number of the scooter was auctioned for 1.12 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.