കെ.എസ്.ആർ.ടി.സി സ്വി​ഫ്റ്റ് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് പറമ്പിലേക്ക് കൂപ്പുകുത്തി

വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത ചെ​ട്ടി​യാ​ർ​മാ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ കോ​ഴി​ക്കോ​ട്ടു​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് വീ​തി​കു​റ​ഞ്ഞ സ​ർ​വി​സ് റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​റു​വ​രി​പ്പാ​ത​ക്ക് വേ​ണ്ടി എ​ടു​ത്ത കു​ഴി​യു​ടെ അ​രി​കി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ട​ത് ഭാ​ഗ​ത്തു​ള്ള പ​റ​മ്പി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കോ ബ​സ് ജീ​വ​ന​ക്കാ​ർക്കോ പ​രി​ക്കി​ല്ല.

ബ​സ് ഇ​ട​ത് ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ​റു​വ​രി​പ്പാ​ത​ക്ക് വേ​ണ്ടി കു​ഴി​ച്ച 20 മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള കി​ട​ങ്ങി​ലേ​ക്ക് വീ​ഴു​മാ​യി​രു​ന്നു. ബ​സി​ന്റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - The KSRTC bus hit the concrete divider and plunged into the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.