മലയാളികളുടെ പ്രിയ ആഡംബര കാർ എന്ന ഖ്യാതി നിലനിർത്തി മെഴ്സിഡസ് ബെൻസ്. ബെന്‍സിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ 41 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 59 ശതമാനം വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സന്തോഷ് അയ്യര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബെൻസ് ഉത്പന്ന നിരയിലെ മുന്തിയ ഇനം മോഡലുകള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നും എസ് ക്ലാസ് പോലുള്ള മോഡലുകള്‍ 38 വയസ്സിനു താഴെയുള്ളവര്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നും സന്തോഷ് പറയുന്നു. കേരളത്തില്‍ ആഡംബര കാര്‍ വിപണിയില്‍ 44 ശതമാനമാണ് മെഴ്സിഡസിന്റെ വിഹിതം.
ഈ വര്‍ഷം കമ്പനി ഇന്ത്യയില്‍ 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും വൈദ്യുത വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു. മൊത്തം വില്‍പ്പനയില്‍ ഇ.വി.യുടെ വിഹിതം 25 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മെഴ്സിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ 28 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായ സി.ഇ.ഒ. ആണ് തൃശ്ശൂര്‍ അത്താണി സ്വദേശിയായ സന്തോഷ്. കമ്പനിയുടെ രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് മാര്‍20എക്‌സ് സര്‍വീസ് സെന്ററായ കൊച്ചി നെട്ടൂരിലെ കോസ്റ്റല്‍ സ്റ്റാര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.