കർഷക സമരം; ടോൾ ബൂത്തുകളുടെ നഷ്​ടം 600 കോടി

കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിയാന, പഞ്ചാബ്, ഡൽഹി എൻ‌.സി.‌ആർ മേഖലകളിലെ ടോൾ ബൂത്തുകൾക്ക്​ കനത്ത നഷ്​ടമെന്ന്​ വിലയിരുത്തൽ. കർഷക സമരം കാരണം നികുതി പിരിവ് ഡിസംബർ മുതൽ നിർത്തിവച്ചിരുന്നു. ഇതുമൂലം ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് പ്രതിദിനം 1.8 കോടി രൂപ നഷ്ടം നേരിടേണ്ടിവരുന്നുണ്ടെന്ന് കേന്ദ്രം വ്യാഴാഴ്ച പാർലമെന്‍റിനെ അറിയിച്ചു.


'കർഷകരുടെ പ്രതിഷേധം കാരണം ചില ടോൾ പ്ലാസകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്ന ഇടങ്ങളിൽതന്നെ വരുമാനം കുറവാണ്​. ഇതുമൂലമുള്ള നഷ്ടം പ്രതിദിനം 1.8 കോടി രൂപയാണ്' -കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ക്രെഡിറ്റ് റേറ്റിങ്​ ഏജൻസിയായ ഐ‌സി‌ആർ‌എയുടെ കണക്കനുസരിച്ച് കർഷക പ്രതിഷേധം കാരണം ഇതിനകം പഞ്ചാബ്, ഹരിയാന, ഡൽഹി എൻ‌സി‌ആർ മേഖലകളിലെ ടോൾ കളക്ഷനിൽ 600 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.


2021 ജനുവരിയിൽ പുറത്തിറക്കിയ ഐ.സി.‌ആർ.‌എ റേറ്റിങ്​ റിപ്പോർട്ടിൽ, ഹരിയാന, പഞ്ചാബ്, ദില്ലി-എൻ‌സി‌ആർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദേശീയപാതകൾക്കായി 52 ഓളം ടോൾ പ്ലാസകൾ പ്രവർത്തിക്കുന്നുണ്ട്​. ഈ പ്ലാസകളിൽ ദിനംപ്രതിയുള്ള ശരാശരി ടോൾ പിരിവ് 7 കോടി രൂപയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.