ഹോളിവുഡ് താരത്തിെൻറ ലക്ഷ്വറി കാർ കവർന്ന് ൈഹടെക് കള്ളന്മാർ. മിഷൻ ഇേമ്പാസിബിൾ താരം ടോം ക്രൂസിെൻറ ബി.എം.ഡബ്ല്യു എക്സ് സെവൻ ആണ് കവർച്ചപോയത്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ മിഷൻ ഇേമ്പാസിബിൾ സെവെൻറ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു ടോം. ഹോട്ടലിന് വെളിയിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
100,000 യൂറോ(ഏകദേശം 1.01 കോടി) വിലയുള്ള എക്സ് സെവൻ ബീമറിെൻറ ഏറ്റവും ഉയർന്ന എസ്.യു.വിയാണ്. കാറിെൻറ കീലെസ് ഇഗ്നിഷൻ ഫോബിെൻറ സിഗ്നൽ ക്ലോൺ ചെയ്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നടന്നത് ഹൈടെക് മോഷണം
ബി.എം.ഡബ്ല്യുവിെൻറ സാേങ്കതികമായി ഏറ്റവും ഉയർന്ന വാഹനങ്ങളിൽ ഒന്നാണ് എക്സ് സെവൻ. കീലെസ്സ് എൻട്രി ആൻഡ് ഗോ സംവിധാനമുള്ള വാഹനമാണിത്. കീ ഉപയോഗിക്കാതെതന്നെ വാഹനം തുറക്കാനും സ്റ്റാർട്ട് ചെയ്യാനും സാധിക്കും. ടോം ക്രൂസിെൻറ വാഹനത്തിെൻറ കോഡ്, വയർലെസ് ട്രാൻസ്മിറ്ററുകൾ ഉപയോഗിച്ച് ക്രാക്ക് ചെയ്താണ് മോഷ്ടാക്കൾ വാഹനം തുറന്നതും സ്റ്റാർട്ട് ചെയ്തതും. കാറിെൻറ കീലെസ് ഫോബിലേക്ക് ഒരു സന്ദേശം പുറപ്പെടുവിച്ചുകൊണ്ട് സിഗ്നൽ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് വാഹനത്തിനരികിൽ നിൽക്കുന്ന മോഷ്ടാക്കളിൽ ഒരാൾ സിഗ്നൽ സ്വീകരിക്കുകയും വാഹനത്തിെൻറ താക്കോൽ പരിധിക്കുള്ളിലാണെന്ന് കാറിെൻറ സോഫ്വെയറിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ കാർ അൺലോക്ക് ചെയ്യുകയും മോഷ്ടാവ് അകത്തുകടക്കുകയും ചെയ്യും. കാറിെൻറ ടെക്നിക്കൽ പോർട്ട് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ശൂന്യമായ ഫോബ് ഉപയോഗിച്ച് ഇതേ പ്രക്രിയ ആവർത്തിച്ചാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. ഇതേ രീതിയിൽ മോഷ്ടാക്കൾക്ക് റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ ഡ്രൈവറുടെ കീഫോബ് ജാം ചെയ്യാമെന്നും പൊലീസ് വിശദീകരിക്കുന്നു. കാറിെൻറ കമ്പ്യൂട്ടർ ഹാർഡ്‌വെയറിലേക്ക് ആക്‌സസ് നേടാൻ ഇത് അവരെ സഹായിക്കും.
വാഹനം കണ്ടെത്തി
ജി.പി.എസ് ട്രാക്കർ ഉപയോഗിച്ച് വാഹനം കണ്ടെത്താൻ പൊലീസിനായിട്ടുണ്ട്. എന്നാൽ വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ വാഹനത്തിൽ നിന്ന് നഷ്ടമായി. ഇതിലധികവും ടോം ക്രൂസിെൻറ സ്വകാര്യ സാധനങ്ങളാണ്. നാല് ഡോറുകളുള്ള ആഡംബര എസ്.യു.വിയാണ് ബി.എം.ഡബ്ല്യു എക്സ് സെവൻ. 4.4 ലിറ്റർ വി 8 എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 523 എച്ച്പി കരുത്ത് പുറത്തെടുക്കാൻ എഞ്ചിന് കഴിയും. 4.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. മണിക്കൂറിൽ 249 കിലോമീറ്ററാണ് പരമാവധി വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.