ലോകത്തിലെ ഏറ്റവും മികച്ച പിക്കപ്പ്​ സ്വന്തമാക്കാം; ബുക്കിങ്​ ആരംഭിച്ചു

ടൊയോട്ടയുടെ ലോകപ്രശസ്​ത പിക്കപ്പ്​ ഹൈലക്​സി​െൻറ​ ഇന്ത്യയിലെ ബുക്കിങ്​ ആരംഭിച്ചു​. 50,000 മുതൽ 2 ലക്ഷം രൂപ വരെയാണ് ബുക്കിങ്​ തുക. വാഹനം 2022 ജനുവരിയിൽ വിപണിയിൽ എത്തിക്കാനാണ്​ നീക്കം നടക്കുന്നത്​.ലൈഫ്​സ്​റ്റൈൽ വെഹിക്കിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഹൈലക്​സ്​ ലക്ഷ്വറി പിക്കപ്പാണ്​. ഇസുസു ഹൈലാൻഡർ, വി-മാക്​സ്​ തുടങ്ങിയവ മാത്രമുള്ള വിപണിവിഭാഗത്തിൽ ടൊയോട്ടയെപ്പോലൊരു വമ്പൻ വരു​േമ്പാൾ പ്രതീക്ഷകളും ഏറും. ഇസുസുവിന്​ വലിയ സ്വീകരണമൊന്നും ഇന്ത്യയിൽ ലഭിച്ചില്ലെങ്കിലും ടൊയോട്ടക്ക്​ ആരാധകർ ഏറെയുള്ള നാടായതിനാൽ ഹൈലക്​സി​െൻറ ഭാവി​ ശോഭനമാകാനാണ്​ സാധ്യത.


ഫോർച്യൂണർ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി എന്നിവയ്ക്ക് അടിസ്ഥാനമാകുന്ന ഐഎംവി (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സ് നിർമിച്ചിരിക്കുന്നത്. ഫോർച്യൂണറുമായി ഫീച്ചർ ലിസ്​റ്റും ഇന്റീരിയർ ഘടകങ്ങളും പങ്കിടുന്ന ഹൈലക്​സ്​ ഇന്ത്യക്കാരുടെ പിക്കപ്പ്​ സ്വപ്​നങ്ങളെ പൂർണമായും അട്ടിമറിക്കാൻ ശേഷിയുള്ള വാഹനമാണ്​. 2.4 ലിറ്റർ, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഹൈലക്​സ്​, ഹൈലക്​സ്​ റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളായിരിക്കും ഉണ്ടാവുക. ജനുവരിയിലാകും വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയെന്നും സൂചനയുണ്ട്​.


എസ്​ക്​റ്റീരിയറും ഇൻറീരിയറും

ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും പ്ലാറ്റ്​ഫോം ആണെങ്കിലും, രണ്ട് മോഡലുകളേക്കാളും വലുപ്പമുള്ള വാഹനമായിരിക്കും ഹൈലക്‌സ്​. 5.3 മീറ്റർ നീളവും 3 മീറ്ററിലധികം വീൽബേസും വാഹനത്തിനുണ്ട്​. ഏകദേശം ഇസുസു വി-ക്രോസിന് സമാനമാണിത്​. എൽഇഡി ഡേടൈം റണ്ണിങ്​ ലൈറ്റുകളുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലാണ്​ വാഹനത്തിന്​. ഇന്ത്യയ്‌ക്കായുള്ള ഹൈലക്‌സിന് വ്യതിരിക്തമായ രൂപകൽപ്പന ഉണ്ടായിരിക്കുമെന്നാണ്​ ടൊയോട്ട പറയുന്നത്​.

വില കുറക്കുന്നതിന്​, പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള നിരവധി ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ഹൈലക്‌സിനെ സജ്ജമാക്കാനാണ്​ ടൊയോട്ട ലക്ഷ്യമിടുന്നത്​. ഫോർച്യൂണറിലെ അതേ ഡാഷ്‌ബോർഡ് ഡിസൈനും സീറ്റുകളുമാകും ഉണ്ടാവുക. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും പിക്കപ്പ് ട്രക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-സ്പെക്ക് മോഡലിന്റെ സുരക്ഷാ ഫീച്ചറുകളുടെ മുഴുവൻ ലിസ്റ്റ് ലോഞ്ചിനോട് അടുത്ത് തന്നെ വെളിപ്പെടുത്തും. ആസിയാൻ എൻ.സി.എ.പി ക്രാഷ് ടെസ്റ്റുകളിൽ തായ്-സ്പെക്ക് ഹൈലക്​സ്​ അഞ്ച്​ സ്​റ്റാർ റേറ്റിങ്​ നേടിയിരുന്നു.


എഞ്ചിൻ

2.4L ഡീസൽ, 2.8L ഡീസൽ എഞ്ചിനുകൾ ആണ് വാഹനത്തില്‍. ഈ എഞ്ചിനുകള്‍ യഥാക്രമം 150bhp-ഉം 204bhp-ഉം ഉത്പാദിപ്പിക്കും. ടു-വീൽ ഡ്രൈവ് സംവിധാനമുള്ള ചെറിയ കപ്പാസിറ്റി മോട്ടോർ എൻട്രി ലെവൽ വേരിയന്റിൽ ലഭ്യമാകും. അതേസമയം വലിയ കപ്പാസിറ്റിയുള്ള ഓയിൽ ബർണർ ടു വീൽ, ഫോർ വീൽ സംവിധാനങ്ങൾക്കൊപ്പം ഉയർന്ന ട്രിമ്മിൽ നൽകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാകും ഈ ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്ക് എത്തുന്നത്.

അന്താരാഷ്‌ട്ര വിപണികളിൽ, ഹൈലക്‌സിന് മൂന്ന് എഞ്ചിനുകൾ ലഭ്യമാണ്. 2.7 എൽ പെട്രോൾ (164 ബിഎച്ച്പി/245 എൻഎം), 2.4 എൽ ഡീസൽ (145 ബിഎച്ച്പി), 2.8 എൽ (201 ബിഎച്ച്പി) എന്നിവയോണവ. കൂടാതെ 5-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും.

ഫീച്ചറുകൾ

പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമേ, പുതിയ ടൊയോട്ട പിക്ക്-അപ്പ് ട്രക്ക് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി അതിന്റെ സവിശേഷതകളും മറ്റ് നിരവധി ഘടകങ്ങളും പങ്കിടും. ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, പവർ അഡ്‍ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പിന്നിൽ ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിവ വാഗ്ദാനം ചെയ്യും. വെന്റുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്‍മാർട്ട് കീ എന്നിവയും മറ്റും വാഹനത്തില്‍ ഉണ്ടാകും.

ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഹിൽ ഡിസൻറ് അസിസ്റ്റുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സെൻസറുകളോട് കൂടിയ റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഇന്ത്യന്‍ പതിപ്പില്‍ ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്. ഒാഫ്​ റോഡിലും മികവുള്ള വാഹനമാണ്​ ഹൈലക്​സ്​. 1030 കിലോഗ്രാം ഭാരംവഹിക്കാനും ഹൈലക്​സിന്​ ശേഷിയുണ്ട്​.

വിലയും എതിരാളികളും

ടൊയോട്ട ഹൈലക്‌സിന് 18-25 ലക്ഷം (എക്‌സ്-ഷോറൂം) വിലയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. കുറഞ്ഞ കരുത്തുള്ള മോഡലിന്​ 18 ലക്ഷമായിരിക്കും വില. ഇതോ വിലയുള്ള ഇസുസു ഹൈ-ലാൻഡർ, വി-ക്രോസ് എന്നിവരാണ്​ പ്രധാന എതിരാളികൾ.

Tags:    
News Summary - Toyota Hilux bookings open unofficially; launch in January 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.