എം.പി.വികളിലെ ഒരേയൊരു രാജാവ്​, ഇന്നോവ ക്രിസ്​റ്റ വിപണിയിൽ

ടൊയോട്ട കിർലോസ്​കർ പരിഷ്​കരിച്ച ഇന്നോവ ക്രിസ്​റ്റ വിപണിയിൽ അവതരിപ്പിച്ചു. 2005ലാണ്​ ഇന്ത്യയില്‍ ഒന്നാം തലമുറ ഇന്നോവ അവതരിപ്പിച്ചത്​. 15 വര്‍ഷത്തിലേറെയായി ക്രിസ്റ്റ ഉള്‍പ്പെടെ 8,80,000 യൂനിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്​. എംപിവി ശ്രേണിയിലെ ഒന്നാമനായാണ്​ ടൊയോട്ടയുടെ ഇൗ വമ്പൻ അറിയ​െപ്പടുന്നത്​. രണ്ടാം തലമുറ ഇന്നോവയായ ഇന്നോവ ക്രിസ്റ്റ 2016ലാണ്​ വിപണിയിലിറക്കിയത്. മൂന്ന്​ ലക്ഷത്തോളം യൂനിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്​. ക്രോം ഔട്ട്‌ലൈനിങിനൊപ്പം പിയാനോ ബ്ലാക്​ ഗ്രില്ലും മുന്നിൽ ലഭിക്കും. അൽപ്പം കൂർത്ത ബമ്പറാണ്​ വാഹനത്തിന്​.

ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന പുത്തൻ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോയും വാഹനത്തിലുണ്ട്​. പുതിയ ഇന്നോവ ക്രിസ്റ്റ (ജിഎക്‌സ്, വിഎക്‌സ്, ഇസഡ് എക്‌സ്) 16,26,000 മുതല്‍ 24,33,000 വരെ എക്‌സ്‌ഷോറൂം വിലകളില്‍ ലഭിക്കും. ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സംവിധാനത്തിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നുണ്ട്​.

ഇസഡ് എക്‌സ് വേരിയൻറില്‍ തവിട്ടുനിറമുള്ള പുതിയ അപ്‌ഹോൾസറി ഓപ്ഷനുണ്ട്. തത്സമയ വാഹന ട്രാക്കിങ്, ജിയോഫെന്‍സിങ്, അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ തുടങ്ങിയ വാഹന കണക്റ്റിവിറ്റി സവിശേഷതകളും പുതിയ ക്രിസ്റ്റയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്​.

പുത്തൻ സവിശേഷതകള്‍

പുതിയ എക്സ്റ്റീരിയര്‍ കളര്‍ ലഭ്യത-സ്പാര്‍ക്ലിങ് ബ്ലാക്ക് ക്രിസ്റ്റല്‍ ഷൈന്‍

ക്രോം സറൗണ്ടിനൊപ്പം പിയാനോ ബ്ലാക്ക് ഗ്രില്‍

കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍

പുതിയ ഡയമണ്ട്കട്ട് അലോയ് വീല്‍ ഡിസൈനുകള്‍

മെച്ചപ്പെട്ട സുരക്ഷയ്ക്കായി എംഐഡി ഇന്‍ഡിക്കേഷനൊപ്പം ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍

തവിട്ട് നിറത്തോടു കൂടിയ പുതിയ ആഡംബര അകത്തളം (ഇസഡ് എക്‌സ് ഗ്രേഡില്‍ മാത്രം)

ആന്‍ഡ്രോയിഡ് ഓട്ടോയിലും ആപ്പിള്‍ കാര്‍പ്ലേയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓള്‍ ന്യൂ സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.