ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹൈക്രോസ് എം.പി.വി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. ആദ്യം വാഹനം സ്വന്തമാക്കിയവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. 2022 ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചത്. 18.3 മുതല്‍ 28.97 ലക്ഷം രൂപ വരെയാണ് എം.പി.വിയുടെ വില.
വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്നാം തലമുറ ഇന്നോവയായ ഹൈക്രോസിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോഞ്ച് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 12 മാസത്തിനടുത്താണ്. സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി എത്തിയ വാഹനം ലോഞ്ചിനുമുമ്പേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 186 bhp കരുത്ത് ഉത്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈക്രോസിന് കരുത്തേകുന്നത്.
എം.പി.വിയുടെ ഇന്ധനക്ഷമതയാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ലിറ്ററിന് 21.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലാഡര്‍ ഫ്രെയിമില്‍ നിന്ന് മോണോകോക്ക് പ്ലാറ്റ്ഫോമിലേക്ക് എംപിവി മാറുന്നതോടെ മൊത്തത്തിലുള്ള ഡ്രൈവിംഗ് ഡൈനാമിക്സും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ബേസ് വേരിയന്റുകള്‍ക്ക് 172 bhp കരുത്ത് പകരുന്ന നാചുറലി ആസ്പിരേറ്റഡ് മോട്ടോര്‍ ആണ് ലഭിക്കുന്നത്. ഇത് സി.വി.ടി ഗിയര്‍ബോക്‌സിനൊപ്പമാണ് വരുന്നത്.
G, GX, VX, ZX, ZX (O) എന്നിങ്ങനെ അഞ്ച് ട്രിമ്മുകള്‍ വാഹനം ലഭ്യമാണ്. VX, ZX, ZX (O) ട്രിം ലെവലുകള്‍ക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. വെന്റിലേറ്റഡ് സീറ്റുകള്‍, പവര്‍ ബാക്ക് ഡോര്‍, റിയര്‍ സണ്‍ഷെയ്ഡ്, മള്‍ട്ടി-സോണ്‍ എസി (മുന്നിലും പിന്നിലും), ഇലക്ട്രോക്രോമിക് ഐആര്‍വിഎം, ലോങ് സ്ലൈഡും പാഡില്‍ ഷിഫ്റ്ററുകളും ഉള്ള പവര്‍ഡ് സീറ്റുകള്‍ എന്നിവയാണ് ഹൈക്രോസിലുള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളില്‍ ചിലത്. ആദ്യമായി ഇന്നോവയില്‍ സണ്‍റൂഫ് ലഭിക്കുന്നതും ടോപ്പ് സ്‌പെക്ക് ഹൈബ്രിഡ് വേരിയന്റുകളുടെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്.
ടൊയോട്ട സേഫ്റ്റി സെന്‍സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പ്രീ-കൊളിഷന്‍ സിസ്റ്റം, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റ്, 6 എസ്ആര്‍എസ് എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. റിമോട്ട് ഫംഗ്ഷനുകള്‍, ഫൈന്‍ഡ് മൈ കാര്‍, വെഹിക്കിള്‍ ഹെല്‍ത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഇന്നോവ ഹൈക്രോസില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നതായി കാണാം.
ഡാര്‍ക്ക് ചെസ്റ്റ്നട്ട് ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, സോഫ്റ്റ് ടച്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 7-ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ വ്യൂ, സബ്വൂഫറോടുകൂടിയ 9-സ്പീക്കര്‍ ജെബിഎല്‍ സിസ്റ്റം, മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്വില്‍റ്റഡ് പാറ്റേണിലുള്ള ഡാര്‍ക്ക് ചെസ്റ്റ്‌നട്ട് ലെതര്‍ സീറ്റുകള്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നിര വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറുകള്‍ അള്‍ട്രാ പ്രീമിയം ആണെന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.