പുതിയ ജനിതകവുമായി ഇന്നോവ ഹൈക്രോസ്; യാത്രാസുഖം ഇനിമുതൽ ഇരട്ടിയാകും

ഇന്നോവ ഹൈക്രോസിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ച് ടൊയോട്ട. പുതിയ വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു. ഗ്ലോബല്‍ ലോഞ്ച് അരങ്ങേറാനിരിക്കെ ടൊയോട്ട ഇന്തോനേഷ്യയാണ് ഇന്നോവ ഹൈക്രോസിന്റെ ടീസര്‍ പുറത്തിറക്കിയത്. എം.പി.വി വിഭാഗത്തിൽ വരുന്ന വാഹനത്തിന് ടൊയോട്ടയുടെ ആഗോള മോഡലായ കൊറോള ക്രോസുമായാണ് കൂടുതൽ സാമ്യം. അടുത്തമാസം വിപണിയിലെത്തുന്ന ഹൈക്രോസിന് ഹൈബ്രിഡ് എഞ്ചിനായിരിക്കും എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നോവ ഹൈക്രോസിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ക്രോസ് ഓവറുകളേത് പോലുള്ള മുന്‍ഭാഗമാണ്. വലിയ ഹെക്സാഗണ്‍ ആകൃതിയിലുള്ള ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. എല്‍ ഷേപ്പ് ഇന്‍സേര്‍ട്ടോട് കൂടിയ വീതിയേറിയ ഹെഡ്‍ലാമ്പ്, മസ്കുലര്‍ ലൈനോട് കൂടിയ ബോണറ്റ്, ട്രൈആംഗുലര്‍ ഹൌസിംഗോട് കൂടിയ ഫോഗ് ലാംപ് എനിവയാണ് ചിത്രത്തിൽ കാണുന്നത്. ഡീസല്‍ എന്‍ജിനുണ്ടാവില്ല. അര്‍ബന്‍ ക്രൂയിസറ്‍ ഹൈ റൈഡറിലേതുപോലെ പെട്രോള്‍ - ഹൈബ്രിഡ് എന്‍ജിനാവും ഹൈക്രോസിലുണ്ടാവുക.


യാത്രാസുഖം ഇരട്ടിയാകും

മോണോകോക്ക് ആർക്കിടെക്ചറിലും ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ടിലും വരുന്ന ആദ്യ ഇന്നോവയാകും ഹൈക്രോസ്. മോണോകോക്ക് ആർക്കിടെക്ചർ കാരണം വാഹനത്തിനുള്ളിൽ ഫ്ലാറ്റ് ഫ്ലോർ ലഭിക്കും. ടൊയോട്ടയുടെ മോഡുലാർ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്നോവ ഹൈക്രോസ്. നിലവിലുള്ളതിനേക്കാളും ഇരട്ടിയായി യാത്രാസുഖം മാറും എന്നതാണ് മോണോകോക്ക് ഡിസൈൻ വരുന്നതോടെ വാഹനത്തിന് സംഭവിക്കുക. 4.7 മീറ്ററായിരിക്കും നീളം. വീല്‍ ബേസ് 2850 എംഎം. ഇന്നോവ ക്രിസ്റ്റയേക്കാളും വലുപ്പം കൂടുതലുള്ള മോഡലാവും ഹൈക്രോസ്. നിലവിലെ മോഡലിനേപ്പോലെ മള്‍ട്ടിപ്പിള്‍ സീറ്റിംഗ് ഓപ്ഷനുകള്‍ ഹൈക്രോസിനുമുണ്ടാകും.

360ഡിഗ്രി ക്യാമറ, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജ്ജിങ്, ഓട്ടോമാന്‍ ഫംഗ്ഷനോട് കൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍, വലിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ഹൈക്രോസ് എത്തുകയെന്നാണ് സൂചന. ശക്തമായ ഹൈബ്രിഡ് പവർട്രെയിനിനായി 190-ലധികം എച്ച്.പിയുള്ള 2.0-ലിറ്റർ എഞ്ചിൻ യൂനിറ്റായിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. ആഗോള അരങ്ങേറ്റത്തിനുശേഷം ഉടൻ തന്നെ ഇന്ത്യയിൽ വാഹനം അവതരിപ്പിക്കു​മെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഏകദേശം 20 ലക്ഷം രൂപയിൽ ആരംഭിക്കാനാണ് സാധ്യത.

Tags:    
News Summary - Toyota Innova Hycross teased ahead of global debut next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.