വിവിധ മോഡലുകൾക്ക് വില വർധിപ്പിച്ച് ടൊയോട്ട. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, കാമ്രി ഹൈബ്രിഡ് എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. ഫോർച്യൂണറിന്‍റെ വിവിധ വേരിയന്‍റുകൾക്ക് 36,000 രൂപ മുതൽ 72,000 രൂപ വരെയാണ് വില വർധിച്ചു.
ഏകദേശം 26,000 രൂപയാണ് ക്രിസ്റ്റയുടെ വിലവർധന. കാമ്രി ഹൈബ്രിഡിന്‍റെ വില 1.18 ലക്ഷമാണ് വർധിച്ചത്. അതേസമയം, അർബൺ ക്രൂയിസർ, ഗ്ലാൻസ, വെൽഫെയർ എന്നിവയുടെ വിലയിൽ മാറ്റം വന്നിട്ടില്ല.
ഏപ്രിൽ മുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വന്നത്. പുതിയ വിലവർധനവോടെ കാമ്രി ഹൈബ്രിഡിന്‍റെ വില 40.49 രൂപയായി.
അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതാണ് വിലക്കയറ്റം അനിവാര്യമാക്കിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, ഉൽപ്പാദന ചെലവിൽ വന്ന വർധനവിന്‍റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും ഇവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.