ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ റേസിങ് മത്സരമായി കണക്കാക്കുന്ന ലെ മാൻസിൽ ടൊയോട്ടക്ക് ഹാട്രിക് വിജയം. ടൊയോട്ട ഗാസൂ റേസിങ് ടീമാണ് വിജയിച്ചത്. സെബാസ്റ്റ്യൻ ബ്യൂമി, ബ്രെൻഡൻ ഹാർട്ലി, കസുകി നകജിമ എന്നിവരാണ് ടൊയോട്ടക്കായി ഡ്രൈവ് ചെയ്തത്.
എട്ടാം നമ്പർ വാഹനമായിരുന്നു ഇവരുടേത്. തുടർച്ചയായി 24 മണിക്കൂർ മത്സരിക്കേണ്ടിവരുമെന്നതാണ് ഫ്രാൻസിൽ നടക്കുന്ന ലെ മാൻസ് റേസിെൻറ പ്രത്യേകത. കോവിഡ് -19 കാരണം ലെ മാൻസ് ഈ വർഷം നീട്ടിവച്ചിരുന്നു. ജൂണിൽ നടക്കേണ്ട മത്സരമാണ് സെപ്തംബറിലേക്ക് നീട്ടിയത്.സെപ്റ്റംബറിലെ മത്സരം ഡ്രൈവർമാർക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നതായിരുന്നു. ജൂണിനെ അപേക്ഷിച്ച് സെപ്തംബറിൽ രാത്രിയുടെ നീളം കൂടുതലാണ്.
കൂടുതൽ മണിക്കൂറുകൾ രാത്രികാല റേസിംഗ് നടത്തേണ്ടിവന്നത് ഇൗ വർഷത്തെ വെല്ലുവിളിയായിരുന്നു. ടൊയോട്ട ടി.എസ് 050 ഹൈബ്രിഡ് മോഡലാണ് ലെ മാൻസിൽ മത്സരിച്ചത്. 2.4 ലിറ്റർ ഹൈബ്രിഡ് വി 6 എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.