രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസ് തങ്ങളുടെ ആദ്യ വൈദ്യുത ഇരുചക്ര വാഹനം പുറത്തിറക്കി. ഐ ക്യൂബ് എന്ന് പേരിട്ട ഇലക്ട്രിക് സ്കൂട്ടർ മികച്ച വേഗതയും റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൽഹിയിലാണ് 3ഐ ക്യൂബ് പുറത്തിറക്കിയത്. ആദ്യഘട്ടത്തിൽ രണ്ട് നഗരങ്ങളിലാവും വാഹനം ലഭ്യമാവുക. ഡൽഹിയിലും ബംഗളൂരുവിലും ഐ ക്യൂബ് വിൽക്കാനാണ് ടി.വി.എസിന്‍റെ ഉദ്ദേശം.
നിലവിലെ വൈദ്യുത സ്കൂട്ടറുകെള അപേക്ഷിച്ച് മികച്ച വേഗതയാണ് ഐ ക്യൂബിനുള്ളത്. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ് വാഹനം പിന്നിടുക. രണ്ട് നഗരങ്ങളിലും രണ്ട് വിലകളിലാവും വാഹനം ലഭ്യമാവുക. 1,15,000 രൂപയായിരിക്കും ഐക്യൂബിന്‍റെ ബംഗളൂരുവിലെ വില. തലസ്ഥാനത്തെത്തുേമ്പാൾ 1,08,012 രൂപ മാത്രമാണ് നൽകേണ്ടിവരിക. ആപ് സർക്കാർ ഡൽഹിയിൽ നടപ്പാക്കുന്ന 'സ്വിച്ച് ഡൽഹി' പദ്ധതി കാരണമാണ് വില കുറയുന്നത്.
കരുത്തും വേഗതയും
4.4 കിലോവാട്ട് വൈദ്യുത മോട്ടോറാണ് ഐക്യൂബിനെ ശക്തിപ്പെടുത്തുന്നത്. 78 കിലോമീറ്റർ ആണ് പരമാവധി വേഗം. പൂർണമായി ചാർജ് ചെയ്താൽ 70-75 കിലോമീറ്റർ സഞ്ചരിക്കാം. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഐക്യുബിന് കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത് പുനരുത്പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല.
ടി.എഫ്.ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ് കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും. ലളിതവും എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമായ ഡിസൈനാണ് ഐ ക്യൂബിന്. നിലവിൽ വെള്ള നിറത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ. സ്കൂട്ടറിലെ ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡി യൂനിറ്റുകളാണ്. മുൻവശത്ത് യു-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.