Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടി.വി.എസ്​ ഐ ക്യൂബ്​,...

ടി.വി.എസ്​ ഐ ക്യൂബ്​, 78 കിലോമീറ്റർ വേഗത, 75 കിലോമീറ്റർ റേഞ്ച്​; ഇത്​ വേറി​ട്ടൊരു​ വൈദ്യുത സ്​കൂട്ടർ

text_fields
bookmark_border
ടി.വി.എസ്​ ഐ ക്യൂബ്​, 78 കിലോമീറ്റർ വേഗത, 75 കിലോമീറ്റർ റേഞ്ച്​; ഇത്​ വേറി​ട്ടൊരു​ വൈദ്യുത സ്​കൂട്ടർ
cancel

രാജ്യത്തെ പ്രമുഖ വാഹന നിർമാതാവായ ടി.വി.എസ്​ തങ്ങളുടെ ആദ്യ വൈദ്യ​ുത ഇരുചക്ര വാഹനം പുറത്തിറക്കി. ഐ ക്യൂബ്​ എന്ന്​ പേരിട്ട ഇലക്​ട്രിക്​ സ്​കൂട്ടർ മികച്ച വേഗതയും റേഞ്ചും വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഡൽഹിയിലാണ്​ 3ഐ ക്യൂബ്​ പുറത്തിറക്കിയത്​. ആദ്യഘട്ടത്തിൽ രണ്ട്​ നഗരങ്ങളിലാവും വാഹനം ലഭ്യമാവുക. ഡൽഹിയിലും ബംഗളൂരുവിലും ഐ ക്യൂബ്​ വിൽക്കാനാണ്​ ടി.വി.എസിന്‍റെ ഉ​ദ്ദേശം.


നിലവിലെ വൈദ്യുത സ്​കൂട്ടറുക​െള അപേക്ഷിച്ച്​ മികച്ച വേഗതയാണ്​ ഐ ക്യൂബിനുള്ളത്​. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 70-75 കിലോമീറ്റർ ദൂരമാണ്​ വാഹനം പിന്നിടുക. രണ്ട്​ നഗരങ്ങളിലും രണ്ട്​ വിലകളിലാവും വാഹനം ലഭ്യമാവുക. 1,15,000 രൂപയായിരിക്കും ഐക്യൂബിന്‍റെ ബംഗളൂരുവിലെ വില. തലസ്ഥാനത്തെത്തു​േമ്പാൾ 1,08,012 രൂപ മാത്രമാണ്​ നൽകേണ്ടിവരിക. ആപ്​ സർക്കാർ ഡൽഹിയിൽ നടപ്പാക്കുന്ന 'സ്വിച്ച്​ ഡൽഹി' പദ്ധതി കാരണമാണ്​ വില കുറയുന്നത്​.


കരുത്തും വേഗതയും

4.4 കിലോവാട്ട് വൈദ്യുത മോട്ടോറാണ് ഐക്യൂബിനെ ശക്തിപ്പെടുത്തുന്നത്. 78 കിലോമീറ്റർ ആണ്​ പരമാവധി വേഗം. പൂർണമായി ചാർജ്​ ചെയ്​താൽ 70-75 കിലോമീറ്റർ സഞ്ചരിക്കാം. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഐക്യുബിന് കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. സ്കൂട്ടറിന് ഇക്കോണമി, പവർ എന്നിങ്ങനെ രണ്ട് റൈഡ്​ മോഡുകളുണ്ട്. ബ്രേക്കിങിൽ കരുത്ത്​ പുനരുത്​പാദിപ്പിക്കാനും കഴിയും. ഐക്യൂബിലെ ബാറ്ററി നീക്കംചെയ്യാനാകില്ല.

ടി‌.എഫ്‌.ടി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, 'നെക്സ്റ്റ്-ജെൻ ടിവിഎസ് സ്മാർട്ട് കണക്റ്റ് പ്ലാറ്റ്ഫോം', ജിയോ ഫെൻസിംഗ്, വിദൂര ബാറ്ററി ചാർജ് നില, നാവിഗേഷൻ അസിസ്റ്റ്, അവസാന പാർക്ക് ലൊക്കേഷൻ, ഇൻകമിങ്​ കോൾ അലേർട്ടുകൾ/എസ്എംഎസ് അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ബൈക്കിൽ ലഭിക്കും. ലളിതവും എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്നതുമായ ഡിസൈനാണ്​ ഐ ക്യൂബിന്​. നിലവിൽ വെള്ള നിറത്തിൽ മാത്രമേ വാഹനം ലഭ്യമാകൂ. സ്കൂട്ടറിലെ ഹെഡ്ലൈറ്റും ടെയിൽ ലൈറ്റും എൽഇഡി യൂനിറ്റുകളാണ്. മുൻവശത്ത് യു-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleautomobilelaunchedTVS iQube
Next Story