രാജ്യെത്ത ആദ്യ ഇ.വി സൂപ്പർ ബൈക്ക് അൾട്രാവയലറ്റ് എഫ് 77 അവതരിപ്പിച്ചു. ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ വാഹനം ലഭിക്കും. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം നിർമിക്കുന്ന പ്രത്യേക പതിപ്പിന്റെ വില 5.5 ലക്ഷം രൂപയാണ്. ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കൾക്കു ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
എയർസ്ട്രൈക്, ഷാഡോ, ലേസർ തുടങ്ങിയ നിറങ്ങളിലാണ് വാഹനം ലഭിക്കുക. ലേസർ എൽ.ഇ.ഡി ലാമ്പ്, ക്ലിപ് ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ബൈക്കിനുണ്ട്. ഒർജിനലിൽ 7.1 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 207 കിലോമീറ്ററാണ് റേഞ്ച്. 27 കിലോ വാട്ട് കരുത്തും 85 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് ഇതിൽ.
ഉയർന്ന മോഡലായ റെക്കോണിൽ 39 ബിഎച്ച്പി കരുത്തും 95 എൻ.എം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ്. 10.3 kWh ആണ് ബാറ്ററി. ഒറ്റ ചാർജിൽ 307 കിലോമീറ്ററാണ് റേഞ്ച്. ഒർജിനൽ പതിപ്പിന്റെ ബാറ്ററി പാക്കിന് 3 വർഷവും 30000 കിലോമീറ്ററും വാറന്റി ലഭിക്കുമ്പോൾ റെക്കോണിന്റെ ബാറ്ററി പാക്കിന് 5 വർഷവും 50000 കിലോമീറ്ററും വാറന്റിയുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലിന്റെ വാറന്റി 8 വർഷവും ഒരു ലക്ഷം കിലോമീറ്ററുമാണ്.
നടൻ ദുൽഖർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനിയാണ് അൾട്രാവയലറ്റ് ഓട്ടമോട്ടീവ്. ടി.വി.എസ് ഓട്ടോമൊബൈൽ പിന്തുണയോടെ ആരംഭിച്ച അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ബംഗളൂരു ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇത് മികച്ച ഹാൻഡ്‌ലിങ്ങിനും പെട്ടെന്നു വേഗം കൈവരിക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.