ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയൽ എൻഫീൽഡ് മെറ്റിയോർ ക്രൂസ് ബൈക്കിെൻറ കൂടുതൽ വിശേഷങ്ങൾ പുറത്ത്. നേരത്തെ ഉണ്ടായിരുന്ന തണ്ടർബേർഡ് മോഡൽ പിൻവലിച്ചാണ് മെറ്റിയോറിനെ എൻഫീൽഡ് അവതരിപ്പിക്കുന്നത്. ഇത്തവണ വാഹനത്തിെൻറ എഞ്ചിെൻറ സവിശേഷതകളാണ് പുറത്തുവന്നിരിക്കുന്നത്.
350 സിസി എഞ്ചിൻ 20.5 എച്ച്. പി കരുത്തും 27Nm എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് വാഹനത്തിെൻറ ബ്രോഷർ പറയുന്നു. 19 എച്ച്.പി കരുത്തും 28എൻ.എം ടോർക്കുമാണ് തണ്ടർബേഡിന് ഉണ്ടായിരുന്നത്. കരുത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. പുതുക്കിയ ഗിയർബോക്സായിരിക്കും മെറ്റിയോറിന്.
ലൈറ്റർ ക്ലച്ച്, സുഗമമായ ഷിഫ്റ്റുകൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നങ്ങനെ മൂന്ന് വേരിയൻറുകളിൽ മെറ്റിയോർ 350 ലഭ്യമാകും. നാവിഗേഷനാണ് ബൈക്കിെൻറ മറ്റൊരു സവിശേഷത. ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട്ഫോണുമായി കണക്ട്ചെയ്തായിരിക്കും ജിപിഎസ് പ്രവർത്തിക്കുക. ഡിജി-അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ലഭിക്കുമെന്നും ഉറപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനമൊ ഒക്ടോബർ ആദ്യമൊ വാഹനം പുറത്തിറക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.