ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ തങ്ങളുടേതായ സ്ഥാനമുള്ള നിർമാതാക്കളാണ് ടി.വി.എസ്. 3 വേരിയന്റുകളുള്ള ഐക്യൂബ് എന്ന ഒറ്റ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബലത്തില്‍ ടി.വി.എസ് തരക്കേടില്ലാത്ത വിപണി വിഹിതമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ പുത്തനൊരു പ്രീമിയം ഇ.വി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.
ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളെല്ലാം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുത്തന്‍ ഇ.വി ഇറക്കി മത്സരം കൊഴുപ്പിക്കാനാണ് ടി.വി.എസിന്‍റെ തീരുമാനം. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 23ന് യു.എ.ഇയിലെ ദുബായില്‍ നടക്കുന്ന വിപുലമായ ഇവന്റിലാകും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ടി.വി.എസ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും പുതിയ വാഹനം.
പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറാകും ക്രിയോണ്‍ എന്നാണ് പ്രതീക്ഷ. സ്പോര്‍ട്ടി സ്റ്റൈലിങ്ങുമായി വരുന്ന ക്രിയോണ്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായിരിക്കും.ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍, ഫ്‌ലോട്ടിങ് ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള തുറന്ന ഹാന്‍ഡില്‍ബാര്‍, ഓഫ്-സെറ്റ് മോണോ സസ്‌പെന്‍ഷനോടുകൂടിയ റിയര്‍ സെക്ഷന്‍ എന്നിവയാണ് ക്രിയോണിന്‍റെ ഡിസൈന്‍ എലമെന്റുകള്‍. വാഹനത്തിന്‍റെ സാങ്കേതിക സവിശേഷതകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.