തീപിടിക്കില്ലെന്ന ഉറപ്പുമായി കോമാക്കി ഇ.വി; പരിഷ്കരിച്ച മോഡൽ ‘വെനീസ്’​ അവതരിപ്പിച്ചു

വലിയ പരസ്യ കോലാഹലങ്ങളില്ലാതെ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരുപിടിപ്പിക്കുന്ന ഇ.വി കമ്പനികളിലൊന്നാണ്​ കോമാകി. ജപ്പാനിൽ നിന്നാണ്​ ഈ വാഹനനിർമാതാവ്​ ഇന്ത്യയിലെത്തിയത്​. ഒരു ഇ.വി ക്രൂസർ ഉൾപ്പടെ നിരവധി മോഡലുകൾ കോമാകി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്​. തങ്ങളുടെ പരിഷ്കരിച്ച വെനീസ്​ എന്ന മോഡലിനെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി.

വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പിന് 1,03,900 മുതൽ​ 1,67,500 രൂപയാണ്​ പ്രാരംഭ വിലവരുന്നത്​. പുതിയ വരവിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സേഫ്റ്റി കൂട്ടിയതായാണ്​ കമ്പനി അവകാശപ്പെടുന്നത്​. വേര്‍പെടുത്താവുന്ന സ്മാര്‍ട്ട് ബാറ്ററികള്‍ സ്കൂട്ടറിന്​ ഇപ്പോള്‍ തീയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നൽകുമെന്നും കമ്പനി പറയുന്നു. അങ്ങേയറ്റം ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പോലും വാഹനം തീയില്‍ നിന്ന് സുരക്ഷിതത്വം നല്‍കുമെന്നാണ് കൊമാകി അവകാശ​​പ്പെടുന്നത്. അഞ്ച് മണിക്കൂറില്‍ ഇ.വി സ്‌കൂട്ടറിന്റെ ബാറ്ററികള്‍ മുഴുവനായി ചാര്‍ജ് ചെയ്യാണുമാകും.

ശക്തമായ സ്റ്റീല്‍ ഫ്രെയിമിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പണിതിരിക്കുന്നത്. പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ 0 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, സൗണ്ട് സിസ്റ്റം, ഓണ്‍ റൈഡ് കോളിങ്​ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന TFT സ്‌ക്രീനും ഇപ്പോള്‍ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.

അള്‍ട്രാ ബ്രൈറ്റ് ഫുള്‍ എല്‍ഇഡി ലൈറ്റിങ്​ സിസ്റ്റം, 3,000 വാട്ട് ഹബ് മോട്ടോര്‍/50 AMP കണ്‍ട്രോളര്‍, റിവേഴ്‌സ് മോഡ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്​. ഇക്കോ, സ്‌പോര്‍ട്ട്, ടര്‍ബോ എന്നിങ്ങനെ മൂന്ന് ഗിയര്‍ മോഡുകളും നൽകിയിട്ടുണ്ട്​. ഡബിള്‍ സീറ്റ്, ഡ്യുവല്‍ സൈഡ് ഫുട്റെസ്റ്റ്, സിബിഎസ് ഡബിള്‍ ഡിസ്‌ക്, കീഫോബ് കീലെസ് എന്‍ട്രി എന്നിവയാണ്​ മറ്റ്​ ഫീച്ചറുകൾ. കൊമാകി വിപണിയില്‍ എത്തിക്കുന്ന വെനീസ് സ്‌പോര്‍ട്ട് ക്ലാസിക്കിന് 1,03,900 രൂപയാണ് എക്‌സ്‌ഷോറൂം വില. ഒറ്റ ചാര്‍ജില്‍ വെനീസ് സ്പോര്‍ട്ട് ക്ലാസിക് മോഡല്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

1,03,900 (എക്സ്-ഷോറൂം) വിലയുള്ള വെനീസ് സ്‌പോർട്ട് ക്ലാസിക് മോഡലിന് ഒറ്റ ചാർജിൽ 75 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിന് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത ലഭിക്കും. വെനീസ് സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡ് മോഡൽ 1,49,757 (എക്‌സ്-ഷോറൂം) രൂപക്ക്​ വാങ്ങാനാകും. 200 കിലോമീറ്റർ റേഞ്ചും പരമാവധി 80 കിലോമീറ്റർ വേഗതയും വാഹനം നൽകും. 80 കിലോമീറ്റർ വേഗതയിൽ 300 കിലോമീറ്റർ റേഞ്ചുള്ള കൂടുതൽ നൂതനമായ വെനീസ് അൾട്രാ സ്‌പോർട്ടിന് 1,67,500 രൂപയാണ്​ വിലവരുന്നത്​.

2020 മെയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊമാക്കിക്ക് നിലവില്‍ 39,000 മുതല്‍ 43,000 യൂണിറ്റ് വരെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണുള്ളത്. ഒരു മാസത്തിനിടെ കമ്പനി 20 ഷോറൂമുകള്‍ തുറന്നിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കമ്പനി ഇ.വികൾ കയറ്റിഅയക്കുന്നുണ്ട്​.

Tags:    
News Summary - Upgraded Komaki Venice electric scooter launched at ₹1,67,500; gets removable batteries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.