തീപിടിക്കില്ലെന്ന ഉറപ്പുമായി കോമാക്കി ഇ.വി; പരിഷ്കരിച്ച മോഡൽ ‘വെനീസ്’ അവതരിപ്പിച്ചു
text_fieldsവലിയ പരസ്യ കോലാഹലങ്ങളില്ലാതെ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരുപിടിപ്പിക്കുന്ന ഇ.വി കമ്പനികളിലൊന്നാണ് കോമാകി. ജപ്പാനിൽ നിന്നാണ് ഈ വാഹനനിർമാതാവ് ഇന്ത്യയിലെത്തിയത്. ഒരു ഇ.വി ക്രൂസർ ഉൾപ്പടെ നിരവധി മോഡലുകൾ കോമാകി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പരിഷ്കരിച്ച വെനീസ് എന്ന മോഡലിനെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പിന് 1,03,900 മുതൽ 1,67,500 രൂപയാണ് പ്രാരംഭ വിലവരുന്നത്. പുതിയ വരവിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സേഫ്റ്റി കൂട്ടിയതായാണ് കമ്പനി അവകാശപ്പെടുന്നത്. വേര്‍പെടുത്താവുന്ന സ്മാര്‍ട്ട് ബാറ്ററികള്‍ സ്കൂട്ടറിന് ഇപ്പോള്‍ തീയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നൽകുമെന്നും കമ്പനി പറയുന്നു. അങ്ങേയറ്റം ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പോലും വാഹനം തീയില്‍ നിന്ന് സുരക്ഷിതത്വം നല്‍കുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്. അഞ്ച് മണിക്കൂറില്‍ ഇ.വി സ്‌കൂട്ടറിന്റെ ബാറ്ററികള്‍ മുഴുവനായി ചാര്‍ജ് ചെയ്യാണുമാകും.
ശക്തമായ സ്റ്റീല്‍ ഫ്രെയിമിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ പണിതിരിക്കുന്നത്. പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ 0 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, സൗണ്ട് സിസ്റ്റം, ഓണ്‍ റൈഡ് കോളിങ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന TFT സ്‌ക്രീനും ഇപ്പോള്‍ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.
അള്‍ട്രാ ബ്രൈറ്റ് ഫുള്‍ എല്‍ഇഡി ലൈറ്റിങ് സിസ്റ്റം, 3,000 വാട്ട് ഹബ് മോട്ടോര്‍/50 AMP കണ്‍ട്രോളര്‍, റിവേഴ്‌സ് മോഡ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്. ഇക്കോ, സ്‌പോര്‍ട്ട്, ടര്‍ബോ എന്നിങ്ങനെ മൂന്ന് ഗിയര്‍ മോഡുകളും നൽകിയിട്ടുണ്ട്. ഡബിള്‍ സീറ്റ്, ഡ്യുവല്‍ സൈഡ് ഫുട്റെസ്റ്റ്, സിബിഎസ് ഡബിള്‍ ഡിസ്‌ക്, കീഫോബ് കീലെസ് എന്‍ട്രി എന്നിവയാണ് മറ്റ് ഫീച്ചറുകൾ. കൊമാകി വിപണിയില്‍ എത്തിക്കുന്ന വെനീസ് സ്‌പോര്‍ട്ട് ക്ലാസിക്കിന് 1,03,900 രൂപയാണ് എക്‌സ്‌ഷോറൂം വില. ഒറ്റ ചാര്‍ജില്‍ വെനീസ് സ്പോര്‍ട്ട് ക്ലാസിക് മോഡല്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
1,03,900 (എക്സ്-ഷോറൂം) വിലയുള്ള വെനീസ് സ്‌പോർട്ട് ക്ലാസിക് മോഡലിന് ഒറ്റ ചാർജിൽ 75 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിന് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത ലഭിക്കും. വെനീസ് സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡ് മോഡൽ 1,49,757 (എക്‌സ്-ഷോറൂം) രൂപക്ക് വാങ്ങാനാകും. 200 കിലോമീറ്റർ റേഞ്ചും പരമാവധി 80 കിലോമീറ്റർ വേഗതയും വാഹനം നൽകും. 80 കിലോമീറ്റർ വേഗതയിൽ 300 കിലോമീറ്റർ റേഞ്ചുള്ള കൂടുതൽ നൂതനമായ വെനീസ് അൾട്രാ സ്‌പോർട്ടിന് 1,67,500 രൂപയാണ് വിലവരുന്നത്.
2020 മെയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊമാക്കിക്ക് നിലവില്‍ 39,000 മുതല്‍ 43,000 യൂണിറ്റ് വരെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയാണുള്ളത്. ഒരു മാസത്തിനിടെ കമ്പനി 20 ഷോറൂമുകള്‍ തുറന്നിരുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കമ്പനി ഇ.വികൾ കയറ്റിഅയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.