വരുന്നു.. സോളാർ വേവ് 'ഇവ'; ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: പൂണെ ആസ്ഥാനമായിട്ടുള്ള വേവ് മൊബിലിറ്റിയുടെ സോളാർ ഇലക്ട്രിക് കാർ 'ഇവ' ഭാരത് മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിക്കും. ജനുവരി 17 മുതൽ 22 വരെ ഡൽഹിയിലാണ് എക്സ്പോ.

ഒറ്റ ചാർജിൽ 250 കിലോ മീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 'ഇവ'ക്ക് ഒ.ഇ.എം സൗരോർജ്ജത്തിൽ പ്രതിവർഷം 3,000 കിലോമീറ്റർ മൈലേജാണ് ലഭിക്കുക. സാധാരണ പെട്രോൾ കാറുകൾക്ക് കിലോമീറ്ററിന് ശരാശരി 5 രൂപ ചെലവ് വരുമ്പോൾ ഇവക്ക് ഓരോ കിലോമീറ്ററിനും 0.5 രൂപയേ ചിലവ് വരൂ. 90 ശതമാനത്തിന്റെ കുറവുണ്ടാകും. 


2023ലെ ഓട്ടോ എക്സ്പോയിലാണ് സോളാർ പാനൽ ഫീച്ചർ ചെയ്യുന്ന ഇവ കൺസെപ്റ്റ് വേവ് അവതരിപ്പിച്ചത്. 2,200 എം.എം വീൽബേസിൽ ഇരിക്കുന്ന ഇവക്ക് 3,060 എം.എം നീളവും 1,150 എം.എം വീതിയും 1,590 എം.എം ഉയരവുമുണ്ട്. എം.ജി കോമറ്റ് ഇവിയേക്കാൾ വീൽബേസും നീളവും അല്പം കൂടുതലാണ്. 


മൂൺസ്റ്റോൺ വൈറ്റ്, ലൈറ്റ് പ്ലാറ്റിനം, റോസ് കോറൽ, സ്കൈ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ചെറി റെഡ് എന്നിങ്ങനെ ആറ് നിറങ്ങൾ ഓഫറിൽ ലഭിക്കും. 


ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, സിക്‌സ് വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് മോണിറ്ററിംഗ്, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ സവിശേഷതളുമുണ്ട്. സീറ്റിംഗ് കപ്പാസിറ്റി മൂന്നായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Tags:    
News Summary - Vayve Eva solar-powered EV to be previewed at Bharat Mobility Global Expo 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.