ബി.എം.ഡബ്ല്യു സൂപ്പർ ബൈക്ക് ഗ്യാരേജിലെത്തിച്ച് വെട്രിമാരൻ

ബി.എം.ഡബ്ല്യുവിന്റെ സൂപ്പർ ബൈക്ക് സ്വന്തമാക്കി തമിഴ് സംവിധായകനായ വെട്രിമാരൻ. ആടുകളം, വട ചെന്നൈ, അസുരന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. ബി.എം.ഡബ്ല്യുവിന്റെ ആര്‍ 9 ടി സ്‌ക്രാംബ്ലറാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ റെട്രോ സ്‌റ്റൈല്‍ ബൈക്കിന് 16.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ചെന്നൈയിലെ ബി.എം.ഡബ്ല്യു മോട്ടോറാഡ് ഷോറൂമിലെത്തിയാണ് വെട്രിമാരന്‍ തന്റെ പുതിയ ബൈക്ക് സ്വീകരിച്ചത്.

സ്‌ക്രാംബ്ലര്‍ ലുക്കാണ് ആര്‍ നയണ്‍ ടി ബൈക്കിന്റെ പ്രധാന സവിശേഷത. ഗ്രാനൈറ്റ് ഗ്രേ ഫിനിഷിങ്ങിലുള്ള ബൈക്കാണ് വെട്രിമാരന്‍ സ്വന്തമാക്കിയത്. ബ്രൗണ്‍ നിറത്തിലുള്ള ലെതര്‍ സീറ്റ്, അക്രാപോവിക് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവ ഈ ബൈക്കിന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലോങ്ങ് ഹാന്‍ഡില്‍ ബാര്‍, വലിയ പെട്രോള്‍ ടാങ്ക് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

സ്റ്റൈലിനൊപ്പം മികച്ച കരുത്തുമായാണ് ആര്‍ നയണ്‍ ടി എത്തിയിട്ടുള്ളത്. 1170 സി.സി. ട്വിന്‍ സിലിണ്ടര്‍ എയര്‍/ഓയില്‍ഡ് കൂള്‍ഡ് ബോക്‌സര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. 108 ബി.എച്ച്.പി. പവറും 116 എന്‍.എം. ടോര്‍ക്കുമാണ് ബി.എം.ഡബ്ല്യു ആര്‍ നയണ്‍ടി ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ്. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്ററാണ് ബൈക്കിന്റെ വേഗത.

മുന്നില്‍ 43 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്n‍പെനഷൻ. മുന്നില്‍ 320 എം.എം. ട്വിന്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 265 എം.എം. ഡിസ്‌ക്ക് ബ്രേക്കുമാണുള്ളത്. യഥാക്രമം 19 ഇഞ്ച്, 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. റെയിന്‍, റോഡ് എന്നീ മോഡുകള്‍ക്കൊപ്പം കോര്‍ണറിങ്ങ് എ.ബി.എസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.


Tags:    
News Summary - Vetrimaran takes the BMW Superbike to the garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.