പൊതുനിരത്തിൽ വാഹനയോട്ട മത്സരം നടത്തി എന്ന സംശയത്തിൽ 45 സൂപ്പർ കാറുകൾപിടിച്ചെടുത്ത് ഹോങ്കോങ് പൊലീസ്. ഫെരാരി, ലംബോർഗിനി, പോർഷെ, മക്ലാരൻ തുടങ്ങിയ കമ്പനികളുടെ സൂപ്പർകാറുകളാണ് പിടിച്ചെടുത്തത്. വാഹനങ്ങൾ ഒരുമിച്ച് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് മൂവി സീരീസുകളിൽ പോലും ഇത്രയും സൂപ്പർ കാറുകൾ ഒരുമിച്ച് റോഡരികിൽ പാർക്ക് ചെയ്തിട്ടുണ്ടാകില്ലെന്ന് വീഡിയോ കണ്ടവർ കുറിച്ചു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം തിരക്കേറിയ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള നിരവധി താമസക്കാർ ഇവിടെ സൂപ്പർകാറുകൾ ധാരാളമായി എത്തിയതിനെകുറിച്ചും എഞ്ചിൻ ശബ്ദം അലോസരം സൃഷ്ടിക്കുന്നതായും പരാതിപ്പെട്ടിരുന്നു. തുടന്ന് പൊലീസ് എത്തി വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. 45 കാറുകളെ പ്രധാന നിരത്തിൽ ഇരട്ട വരിയിൽ നിർത്തിയാണ് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ആഢംബര സൂപ്പർകാറുകൾ കാണുന്നതിന് കാൽനടക്കാരും വാഹനയാത്രികരും എത്തിയത് പ്രദേശത്ത് ഗതാഗതകുരുക്കും സൃഷ്ടിച്ചു.
രജിസ്ട്രേഷൻ വിശദാംശങ്ങളും ഡ്രൈവർമാരുടെ വിവരങ്ങളും പോലീസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020ൽ ഹോങ്കോങ്ങിൽ നിയമവിരുധമായി നടക്കുന്ന തെരുവ് റേസിംഗ് മത്സരങ്ങളുടെ എണ്ണം ഗണ്യമായി ഉയർന്നതായാണ്. ലോക്ഡൗൺ കാലത്തും നിയമവിരുദ്ധമായി റേസിങ് നടന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.